അഞ്ച് കിലോ കഞ്ചാവുമായ് യുവാവും യുവതിയും പിടിയില്‍
കരുനാഗപ്പള്ളി: കഞ്ചാവ് കടത്തിയ കേസില്‍ യുവാവും യുവതിയും പിടിയിലായി. കരുനാഗപ്പള്ളി എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ പി.എ സഹദുള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്നും അഞ്ചുകിലോ കഞ്ചാവും പിടിച്ചെടുത്തു.
കടവൂര്‍ വെങ്കേക്കര ജംഗ്ഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന ശക്തികുളങ്ങര കല്ലുംപുറത്ത് സരള സദനത്തില്‍ രാഖിലത (32), ശക്തികുളങ്ങര കല്ലുംപുറത്ത് വിശാഖ് ഭവനത്തില്‍ വിശാഖ് മോന് (24) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ബന്ധുക്കളാണ്. എക്സൈസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടയില്‍ ദേശീയ പാതയില്‍ ഇടപ്പള്ളിക്കോട്ടയ്ക്ക് സമീപത്തുനിന്നാണ് വിശാഖ് മോനെ എക്സൈസ് സംഘം പിടികൂടുന്നത്
ഇയാളുടെ ബൈക്കില്‍ നിന്നു രണ്ടുകിലോ കഞ്ചാവും പിടിച്ചെടുത്തു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് രാഖിലതയെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. തുടര്‍ന്ന് രാഖിലതയെയും എക്സൈസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരില്‍ നിന്നു മൂന്നുകിലോ കഞ്ചാവും പിടിച്ചെടുത്തു.
തെങ്കാശിയില്‍ നിന്നുമാണ് ഇവര്‍ കഞ്ചാവ് കൊണ്ടുന്നതെന്ന് എക്സൈസ് അറിയിച്ചു. കഞ്ചാവ് കടത്തിയ കേസില്‍ രാഖിലതയുടെ ഭര്‍ത്താവ് സ്റ്റീഫനെ നേരത്തെ കരുനാഗപ്പള്ളി എക്സൈസ് സംഘത്തിന്റെ പിടിയിലായിരുന്നു. സ്റ്റീഫന്‍ ജയിലിലായതോടെ രാഖിലത കഞ്ചാവ് വില്‍പ്പന തുടരുകയായിരുന്നുവെന്നും എക്സൈസ് അറിയിച്ചു.
റെയ്ഞ്ച് ഇന്‍സ്പെക്ടറെ കൂടാതെ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. രാമചന്ദ്രന്‍പിള്ള, പ്രിവന്റീവ് ഓഫീസര്‍മാരായ എം. അന്‍വര്‍, എസ്. ഹരികൃഷ്ണപിള്ള, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജി. അഭിലാഷ്, ശ്യാംകുമാര്‍, ശ്യാംദാസ്, സജികുമാര്‍, വിജു, സജീവ് കുമാര്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ റംസ്മിയ, ഷാജ എന്നിവരും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."