ഫിലിം റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കാന്‍ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്തെ ചലച്ചിത്ര മേഖലയുടെ സമഗ്ര വികസനത്തിനായി ഫിലിം റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മന്ത്രി എ.കെ ബാലന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സര്‍ക്കാര്‍ തീരുമാനത്തെ സിനിമാ സംഘടനകള്‍ സ്വാഗതം ചെയ്തു. സിനിമാ റിലീസിങ്ങിന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിക്കാനും ചര്‍ച്ചയ്ക്കു ശേഷം നിര്‍മാതാക്കള്‍ തീരുമാനിച്ചു.
സര്‍വിസ് ചാര്‍ജ്, സബ്‌സിഡി തുടങ്ങി അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഗുണകരമായ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ എല്ലാവിധ സഹകരണവും സംഘടനാ ഭാരവാഹികള്‍ വാഗ്ദാനം ചെയ്തു. ഫിലിം ചേംബറിന്റെ അധികാരപരിധി അതോറിറ്റിക്കു കീഴിലാക്കരുതെന്ന അഭിപ്രായവും സംഘടനാ നേതാക്കള്‍ പങ്കുവച്ചു. ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാനായി ഇനിയും ചര്‍ച്ചകള്‍ തുടരാനാണു സര്‍ക്കാര്‍ തീരുമാനം.
സിനിമാ രംഗത്തെ സംഘടനകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതു മുതല്‍ തിയേറ്ററുകളിലെ ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതു വരെയുള്ള വിഷയങ്ങള്‍ക്കായി ഒരു സ്ഥിരം റഗുലേറ്ററി അതോറിറ്റി രൂപീകരിക്കണമെന്നു അടൂര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായ സമിതി സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു മന്ത്രി എ.കെ ബാലന്‍ വിവിധ സിനിമാ സംഘടനാ ഭാരവാഹികളെ ചര്‍ച്ചയ്ക്കു വിളിച്ചത്. നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ സിനിമാ സംഘടനയുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."