സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് വെബ്‌സൈറ്റ് തകര്‍ക്കുമെന്ന് ഭീഷണി
തിരുവനന്തപുരം: സുരക്ഷാപ്രശ്‌നങ്ങള്‍ ഇന്ന് വൈകുന്നേരത്തിനകം പരിഹരിച്ചില്ലെങ്കില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യുമെന്ന് എത്തിക്കല്‍ ഹാക്കറുടെ ഇ മെയില്‍ സന്ദേശം. വിദ്യാര്‍ഥികളെ സംബന്ധിച്ച ധാരാളം വിവരങ്ങളടങ്ങിയ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വെബ്‌സൈറ്റ് സുരക്ഷിതമല്ലെന്നും ഇതിലെ തകരാറുകള്‍ പരിഹരിക്കണമെന്നുമാവശ്യപ്പെട്ട് ഒട്ടനേകം തവണ താന്‍ മുന്നറിയിപ്പ് നല്‍കിയെന്നും അതൊന്നും അധികാരികള്‍ മുഖവിലക്കെടുക്കാത്തതിനാലാണ് ഇത്തരത്തില്‍ ഭീഷണിപ്പെടുത്താന്‍ നിര്‍ബന്ധിതനായതെന്നും ഹാക്കര്‍ മാധ്യമങ്ങള്‍ക്കും വിദ്യാഭ്യാസ വകുപ്പിനും അയച്ച ഇ മെയിലില്‍ പറയുന്നു. ആര്‍ക്കും നുഴഞ്ഞുകയറാനാകുന്ന അവസ്ഥയിലാണ് വെബ്‌സൈറ്റ് ഉള്ളത്. ഇത് പരിഹരിച്ചില്ലെങ്കില്‍ വിവരശേഖരം പൂര്‍ണമായും നശിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. ഇ മെയില്‍ സൈബര്‍സെല്ലിന് കൈമാറിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
എന്നാല്‍ തന്നെ കണ്ടുപിടിക്കാനാവില്ലെന്നും കഴിയുമെങ്കില്‍ കണ്ടെത്താന്‍ ശ്രമിക്കൂ എന്നും പറഞ്ഞാണ് മെയില്‍ അവസാനിക്കുന്നത്. പിഴവുകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു സന്ദേശമയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."