കര്‍ദിനാളിനെതിരായ പ്രചാരണം അവസാനിപ്പിക്കണം: അല്മായ ഫോറം
കോട്ടയം: വിവാദമായ ഭൂമി ഇടപാടിന്റെ പേരില്‍ സീറോ മലബാര്‍ സഭാ തലവന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വൈദികരുള്‍പ്പെടെ ചിലര്‍ മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഓള് ഇന്ത്യ കാത്തലിക് അല്മായ ഫോറം. സഭയുടെ ഒരു രൂപതയിലെ ഏതാനും വൈദികരാണ് സഭാതലവനെതിരേ പ്രചാരണങ്ങള്‍ നടത്തിവരുന്നത്. വൈദികരുടെ നടപടി സഭാവിരുദ്ധവും അധാര്‍മികവും കാനോനിക നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണെന്ന് ഫോറം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഇവര്‍ ചിലരുടെ രഹസ്യ അജണ്ടയ്ക്ക് പാത്രമാവുകയാണ്. രൂപതയിലെ ഭൂമി വില്പനയില് കര്‍ദിനാളിന് യാതൊരു ജാഗ്രതക്കുറവുമുണ്ടായിട്ടില്ല.
ഫൈനാന്‍സ് കമ്മിറ്റി ചര്‍ച്ച ചെയ്തശേഷം വില്പന നടത്താനുള്ള തീരുമാനത്തിലാണ് കര്‍ദിനാള്‍ ഒപ്പുവച്ചത്. രൂപതയിലുണ്ടായ പ്രശ്നം അവിടെ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് ചെയ്യേണ്ടത്. സീറോ മലബാര്‍ സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരേ അല്മായരുടെയും വിശ്വാസികളുടെയും ഐക്യനിര രൂപപ്പെടുത്തുമെന്നും അല്മായ ഫോറം ഭാരവാഹികളായ അഡ്വ. പി.പി ജോസഫ്, ഔസേപ്പച്ചന് ചെറുകാട്, ജോണ്‍ ജോയി കുന്നത്തുതറപ്പില്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."