HOME
DETAILS
MAL
നാലു മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു
backup
January 05 2018 | 20:01 PM
കോഴിക്കോട്: ഓഖി ദുരന്തത്തില്‍ മരിച്ച നാലു മത്സ്യതൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടി മെഡിക്കല്‍കോളജില്‍ തിരിച്ചറിഞ്ഞു. തിരുവനന്തപുരം പൂന്തുറ സ്വദേശികളായ സേവ്യര്‍, സില്‍വസ്റ്റണ്‍, നാഗപട്ടണം സ്വദേശി ജോസ് ഫത്ത്, കന്യാകുമാരി സ്വദേശി സഞ്ജയ് കണ്ണ് എന്നിവരുടെ മൃതദേഹങ്ങളാണ് ഡി.എന്‍.എ പരിശോധനാ ഫലത്തിലൂടെ തിരിച്ചറിഞ്ഞത്.
ഇവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ ഇന്നു വൈകിട്ടോടെ ബന്ധുക്കള്‍ കോഴിക്കോട് മെഡിക്കല്‍കോളജില്‍ എത്തും.
അതേസമയം ഒരു മൃതദേഹം കൂടി കടലില്‍ കണ്ടെത്തി. കോസ്റ്റല്‍ പൊലിസ് നടത്തിയ തിരച്ചിലിനിടെയാണു മൃതദേഹം കാണപ്പെട്ടത്. അതേസമയം ജില്ലയില്‍ ഏഴു മൃതദേഹങ്ങളാണ് തിരിച്ചറിയാതെ കിടക്കുന്നത്.
ഇതില്‍ അഞ്ചു മൃതദേങ്ങള്‍ മെഡിക്കല്‍കോളജിലും ഒന്നുവീതം ബീച്ച്, വടകര താലൂക്ക് ആശുപത്രികളിലും സൂക്ഷിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."