HOME
DETAILS

'നവകേരളീയം കുടിശിക നിവാരണ പദ്ധതി'യുമായി സഹകരണ വകുപ്പ്

  
backup
January 25 2017 | 19:01 PM

%e0%b4%a8%e0%b4%b5%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b5%80%e0%b4%af%e0%b4%82-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b6%e0%b4%bf%e0%b4%95-%e0%b4%a8%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b0

തൊടുപുഴ: സഹകരണ ബാങ്കുകളുടെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കലിന്റെ ഭാഗമായി 'നവകേരളീയം കുടിശിക നിവാരണ പദ്ധതി'യുമായി സംസ്ഥാന സഹകരണവകുപ്പ് രംഗത്ത്. വായ്പയെടുത്ത സഹകാരികള്‍ക്ക് വിവിധ കാരണങ്ങളാല്‍ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെവരുന്ന സാഹചര്യത്തില്‍ സഹകരണ ബാങ്കുകളിലെ കുടിശിക ആസ്തി വര്‍ധിച്ചുവരുന്ന അവസ്ഥയാണ് നിലവിലുള്ളത്.
നോട്ട് അസാധുവാക്കലിനേത്തുടര്‍ന്ന് സഹകരണ സ്ഥാപനങ്ങളിലെ വായ്പാ തിരിച്ചടവ് ഗണ്യമായി കുറഞ്ഞു. ഇത് സഹകരണ ബാങ്കുകളുടെ നഷ്ടം വര്‍ധിക്കുന്നതിനൊപ്പം ദൈനംദിന പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചുതുടങ്ങി. ഈ സാഹചര്യത്തില്‍ സഹകരണ ബാങ്കുകളുടെ കുടിശിക കുറക്കുന്നതിനും കൃത്യമായ വായ്പാ തിരിച്ചടവ് പ്രോത്സാഹിപ്പിച്ച് ബാങ്കുകളെ പരമാവധി കുടിശികരഹിതമാക്കി മാറ്റുന്നതിനുമാണ് നവകേരളീയം കുടിശിക നിവാരണം - ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി - 2017 സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇതുസംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ സഹകരണസംഘം രജിസ്ട്രാര്‍ എസ്. ലളിതാംബിക ചൊവ്വാഴ്ച പുറപ്പെടുവിച്ചു.
2017 ഫെബ്രുവരി ഒന്നുമുതല്‍ മാര്‍ച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി. 2016 ഡിസംബര്‍ 31 വരെ കുടിശികയായ വായ്പകളാണ് ഒറ്റത്തവണ തീര്‍പ്പാക്കലിന് പരിഗണിക്കുന്നത്. ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍, മരണപ്പെട്ടവര്‍, അപകടം പറ്റി ശയ്യാവലംബരായവര്‍, മാരകരോഗം ബാധിച്ചവര്‍, അവരുടെ കുടുംബാംഗങ്ങള്‍, മാതാപിതാക്കള്‍ മരണപ്പെടുകയും അവര്‍ എടുത്ത വായ്പ തങ്ങളുടെ ബാധ്യതയായി നിലനില്‍ക്കുന്ന വിദ്യാര്‍ഥികള്‍ തുടങ്ങി ഓരോ വായ്പക്കാരന്റേയും സ്ഥിതി കണക്കിലെടുത്ത് പരമാവധി ഇളവു ലഭിക്കും.
വായ്പക്കാരന്റെ നിലവിലെ സാഹചര്യം, സാമ്പത്തിക സ്ഥിതി, തിരിച്ചടവ് ശേഷി എന്നിവ ബാങ്ക് ഭരണസമിതി വിലയിരുത്തി വായ്പക്കാരനുമായി തിരിച്ചടവ് സംബന്ധിച്ച് ധാരണയുണ്ടാക്കുകയും ധാരണപ്രകാരം തിരിച്ചടവിന് അവസരം നല്‍കേണ്ടതുമാണ്. എല്ലാ വായ്പ ഒത്തുതീര്‍പ്പുകളിലും പിഴപ്പലിശ പൂര്‍ണമായും ഒഴിവാക്കും.
ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നു വായ്പയെടുത്ത് കുടിശികയായിട്ടുള്ള പ്രാഥമിക സംഘങ്ങള്‍ക്കും ഈ ആനുകൂല്യങ്ങള്‍ ലഭ്യമാകും. സ്വര്‍ണപണയ വായ്പ, നിക്ഷേപ വായ്പ, ഓവര്‍ ഡ്രാഫ്റ്റ് എന്നിവയ്ക്ക് പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭ്യമാകില്ല. പദ്ധതിയുടെ ഭാഗമായി അദാലത്തുകള്‍ സംഘടിപ്പിക്കേണ്ടതും അതിന്റെ പൂര്‍ണവിവരങ്ങള്‍ എല്ലാ കുടിശികക്കാര്‍ക്കും തപാല്‍ മുഖേനയോ നേരിട്ടോ അറിയിപ്പ് നല്‍കേണ്ടതാണ്. പദ്ധതി സംബന്ധിച്ച് പ്രാദേശികമായി വ്യാപകമായി പ്രചാരണങ്ങള്‍ സംഘടിപ്പിക്കമമെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  21 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  21 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  21 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  21 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  21 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  21 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  21 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  21 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  21 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  21 days ago