ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ ക്ലസ്റ്റര്‍യോഗം ബഹിഷ്ക്കരിച്ചു
കോഴിക്കോട്: സംസ്ഥാനത്തെ 2014-15 അക്കാദമിക് വര്‍ഷത്തില്‍ പുതുതായി അനുവദിച്ച ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ തസ്തിക അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം അധ്യാപകര്‍ ക്ലസ്റ്റര്‍ യോഗം ബഹിഷ്ക്കരിച്ചു.
കഴിഞ്ഞ മൂന്നുവര്‍ഷത്തിലധികമായി ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ അനുവദിച്ച ബാച്ചുകളിലെ അധ്യാപകര്‍ ശമ്പളം ലഭിക്കാതെ പ്രതിസന്ധിയിലാണ്. വേതനം നല്‍കാനുള്ള നടപടിക്രമങ്ങള്‍ ത്വരിതഗതിയിലാണെന്ന പ്രഖ്യാപനങ്ങള്‍ നടത്തുകയല്ലാതെ സര്‍ക്കാര്‍ ഇതുവരേ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് അധ്യാപകര്‍ കുറ്റപ്പെടുത്തി.
27നുള്ള പൊതുവിദ്യാഭ്യാസ യജ്ഞം, ഫെബ്രുവരി 7ന് നടക്കുന്ന മോഡല്‍പരീക്ഷ, സി.ഇ മാര്‍ക്ക് രേഖപ്പെടുത്തല്‍, സി.ഇ പരിശോധന എന്നിവ ബഹിഷ്ക്കരിക്കുമെന്നും അധ്യാപകര്‍ അറിയിച്ചു.
മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് ശമ്പളം ലഭിക്കാത്ത അധ്യാപകര്‍ കൂടുതലുള്ളത്. സംസ്ഥാനത്തൊട്ടാകെ എല്ലാ ജില്ലകളിലും താലൂക്കിലെ തിരഞ്ഞെടുത്ത സ്കൂളുകളിലുമാണ് ക്ലസ്റ്റര്‍ യോഗങ്ങള്‍ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."