വൈദ്യുതിനിരക്ക് വര്‍ധന: ഹൈക്കോടതി വിശദീകരണംതേടി
കൊച്ചി: സംസ്ഥാനത്തെ വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കാന്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്‍ സ്വമേധയാ നടപടിയെടുത്തതിനെതിരേയുള്ള ഹരജിയില്‍ ഹൈക്കോടതി വിശദീകരണംതേടി. കെ.എസ്.ഇ.ബിയുടെ നഷ്ടം നികത്താനെന്ന പേരില്‍ വൈദ്യുതിനിരക്കു കൂട്ടാന്‍ തീരുമാനിക്കുന്നത് അന്യായമാണെന്ന് ചൂണ്ടിക്കാട്ടി പാലാ സ്വദേശി ഡിജോ കാപ്പന്‍ നല്‍കിയ ഹരജിയിലാണ് കോടതിനടപടി.
വൈദ്യുതി ബോര്‍ഡ് 2013 നവംബര്‍ ഒന്നിന് കമ്പനിയായി പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ബാധ്യത ഒന്നുമുണ്ടായിരുന്നില്ല. ഇതിനു മുന്‍പുള്ള ബോര്‍ഡിന്റെ ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. മാത്രമല്ല, 2013 - 2014, 2014 - 2015 വര്‍ഷങ്ങളിലെ കണക്കുകള്‍ ശരിയാക്കുന്നതിനുള്ള നടപടികള്‍ പരിഗണനയിലാണ്. ഇതിനിടെയാണ് റെഗുലേറ്ററി കമ്മിഷന്‍ വൈദ്യുതി നിരക്കു വര്‍ധനയുമായി മുന്നോട്ടുപോകുന്നത്.
കെഎസ.്ഇ.ബിയുടെ പ്രവര്‍ത്തനച്ചെലവും കൈകാര്യച്ചെലവും അനുവദനീയമായതിന്റെ ഇരട്ടിയാണ്. ജീവനക്കാര്‍ക്ക് ഉയര്‍ന്ന ശമ്പളമാണ് നല്‍കുന്നതെന്നും ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."