സംസ്ഥാനത്ത് വനിതാ പൊലിസ് ബറ്റാലിയന്‍ രൂപീകരിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് വനിതാ പൊലിസിന്റെ ഒരു ബറ്റാലിയന്‍ രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
കണ്ണൂരോ തിരുവനന്തപുരമോ ആസ്ഥാനമാക്കി ഒരു കമാണ്ടന്‍ഡന്റ്, 20 വനിതാ പൊലിസ് ഹവില്‍ദാര്‍, 380 വനിതാ പൊലിസ് കോണ്‍സ്റ്റബിള്‍, അഞ്ച് ഡ്രൈവര്‍, 10 ടെക്‌നിക്കല്‍ വിഭാഗം, ഒരു ആര്‍മറര്‍ എസ്.ഐ, 20 ക്യാംപ് ഫോളോവര്‍മാര്‍, ഒരു അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, ഒരു ജൂനിയര്‍ സൂപ്രണ്ടണ്ട്, ഒരു കാഷ്യര്‍ സ്റ്റോര്‍ അക്കൗണ്ടണ്ടന്റ്, എട്ടു ക്ലര്‍ക്ക്, രണ്ടു ടൈപ്പിസ്റ്റ്, ഒരു ഓഫിസ് അറ്റന്റന്‍ഡന്റ് എന്നീ തസ്തികകളാണ് സൃഷ്ടിക്കുക. വനിതാ പൊലിസിന്റെ അംഗസംഖ്യ ഘട്ടംഘട്ടമായി 15 ശതമാനമാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
പൊലിസ് സേനയില്‍ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിന് വിവിധ കായിക ഇനങ്ങളില്‍ ശ്രദ്ധേയനേട്ടം കൈവരിച്ചവരും പ്രത്യേക തിരഞ്ഞെടുക്കല്‍ പ്രക്രിയയിലൂടെ നിയമനയോഗ്യത നേടിയവരുമായ 74 കായികതാരങ്ങള്‍ക്ക് സായുധസേനയില്‍ ഹവില്‍ദാര്‍ തസ്തികയില്‍ നിയമനം നല്‍കും.
അത്‌ലറ്റിക്‌സ് (സ്ത്രീകള്‍) വിഭാഗത്തില്‍ 12 പേര്‍ക്കും പുരുഷന്‍മാരുടെ വിഭാഗത്തില്‍ ഒന്‍പതുപേര്‍ക്കും ബാസ്‌കറ്റ് ബോള്‍ വിഭാഗത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും നാലുവീതവും നിയമനം ലഭിക്കും. ഫുട്‌ബോള്‍ വിഭാഗത്തില്‍ ആറും ജൂഡോ വിഭാഗത്തില്‍ പത്തും നീന്തല്‍ വിഭാഗത്തില്‍ പന്ത്രണ്ടണ്ടും വാട്ടര്‍പോളോ വിഭാഗത്തില്‍ പന്ത്രണ്ടണ്ടും ഹാന്‍ഡ് ബോള്‍ വിഭാഗത്തില്‍ പന്ത്ര
ണ്ടണ്ടും പേര്‍ക്ക് നിയമനം ലഭിക്കും.
ഔഷധസസ്യ ബോര്‍ഡില്‍ ജൂനിയര്‍ സയന്റിഫിക് ഓഫിസര്‍, ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് എന്നീ തസ്തികകള്‍ സൃഷ്ടിക്കും. നിര്‍മാണം പൂര്‍ത്തീകരിച്ച എട്ടു തീരദേശ പൊലിസ് സ്റ്റേഷനുകളില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍- ഒന്ന്, സബ് ഇന്‍സ്‌പെക്ടര്‍- രണ്ടണ്ട്, എ.എസ്.ഐ, സിവില്‍ പൊലിസ് ഓഫിസര്‍- 25, ഡ്രൈവര്‍- ഒന്ന് ക്രമത്തില്‍ 29 തസ്തികകള്‍ സൃഷ്ടിക്കും. ഈ പൊലിസ് സ്റ്റേഷനുകളില്‍ ആറായിരം രൂപ പ്രതിമാസ വേതനത്തില്‍ ഓരോ കാഷ്വല്‍ സ്വീപ്പറെ നിയമിക്കും. ഈ സ്റ്റേഷനുകളില്‍ ആവശ്യത്തിനുള്ള കുറഞ്ഞ എണ്ണം ബോട്ടുകള്‍ വാടകയ്‌ക്കെടുക്കാനും അനുമതിയായി.
കേരള സംഗീതനാടക അക്കാദമിയിലെ സര്‍ക്കാര്‍ അംഗീകാരമുളള തസ്തികകളുടെ ശമ്പളം, അലവന്‍സുകള്‍, മറ്റാനുകൂല്യങ്ങള്‍ എന്നിവ ധനകാര്യ വകുപ്പ് നിര്‍ദേശിച്ച വ്യവസ്ഥകള്‍ക്കു വിധേയമായി പരിഷ്‌കരിക്കും.
കേരള റോഡ് സുരക്ഷാഅതോറിറ്റിയില്‍ കരാര്‍ നിയമന വ്യവസ്ഥയില്‍ മൂന്നുവര്‍ഷത്തേക്ക് നിയമനം നടത്തുന്ന വ്യവസ്ഥകള്‍ക്കു വിധേയമായി താല്‍ക്കാലികാടിസ്ഥാനത്തില്‍ അഞ്ചു മാനേജീരിയല്‍ തസ്തികകള്‍ സൃഷ്ടിക്കും. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റോഡ് സേഫ്റ്റി, ഡയറക്ടര്‍ റോഡ് യൂസര്‍ സേഫ്റ്റി, ഡയറക്ടര്‍ ഗവണ്‍മെന്റ് സപ്പോര്‍ട്ട് ആന്‍ഡ് കമ്മ്യൂണിറ്റി ലെയ്‌സണ്‍, ഡയറക്ടര്‍ ഡാറ്റാഅനാലിസിസ് ആന്‍ഡ് പെര്‍ഫോമന്‍സ് മോണിറ്ററിങ്, ഡയറക്ടര്‍ ക്യാംപയിന്‍സ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് എന്നീ തസ്തികകളാണ് സൃഷിക്കുക.
കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ ജീവനക്കാര്‍ക്ക് 2016 ജനുവരി 20ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള പത്താം ശമ്പളപരിഷ്‌കരണത്തിന്റെ ആനുകൂല്യങ്ങള്‍ ധനകാര്യവകുപ്പ് നിര്‍ദേശിച്ച വ്യവസ്ഥകള്‍ക്ക് വിധേയമായി ലഭ്യമാക്കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."