പെണ്മക്കളുടെ അഭിമാനത്തേക്കാള്‍ വലുതാണ് വോട്ടെന്ന് ശരത് യാദവ്
പട്ന: പെണ്മക്കളുടെ അഭിമാനത്തേക്കാള്‍ വലുതാണ് വോട്ടെന്ന് ജെ.ഡി.യു നേതാവ് ശരത്യാദവ്. മുന്‍ ബിഹാര്‍ മുഖ്യമന്ത്രി കര്‍പൂരി ഠാക്കൂറിന്റെ ജന്മദിനാഘോഷ ചടങ്ങില്‍ സംസാരിക്കവെയാണ് ശരത് യാദവിന്റെ വിവാദ പരാമര്‍ശമുണ്ടായത്.
ബാലറ്റ് പേപ്പറിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് പറയുമ്പോഴാണ് പെണ്മക്കളുടെ അഭിമാനത്തേക്കാള്‍ വലുതും പ്രധാനവുമാണ് വോട്ട് ചെയ്യുന്നതിലുള്ള അഭിമാനമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. പെണ്മക്കളുടെ മാനം നഷ്ടപ്പെട്ടാല്‍ അത് ഗ്രാമത്തെയോ സമുദായത്തെയോ മാത്രമേ ബാധിക്കുകയുള്ളൂ. പക്ഷെ വോട്ട് പണത്തിനായി വിറ്റാല്‍ രാജ്യത്തിന്റെ അഭിമാനം നഷ്ടമാകും. അത് നമ്മുടെ എല്ലാ ഭാവി സ്വപ്നങ്ങളെയും ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവം വിവാദമായതോടെ താന്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്ന വാദവുമായി ശരത് യാദവ് രംഗത്തെത്തി. എന്നാല്‍ വിവാദ പരാമര്‍ശം അപലപനീയമെന്ന് ബി.ജെ.പി നേതാവ് പ്രീതി സിങ് പറഞ്ഞു.
മകളെ സ്നേഹിക്കുന്നത് പോലെ വോട്ടിനേയും പരിഗണിക്കണമെന്നാണ് താന്‍ പറഞ്ഞത്. എങ്കില്‍ മാത്രമെ നല്ല സര്‍ക്കാരിനെ ലഭിക്കുകയും അതുവഴി രാജ്യത്തിന് പുരോഗതി ഉണ്ടാകുകയും ചെയ്യൂ എന്നാണ് താന്‍ അര്‍ഥമാക്കിയതെന്നും പരാമര്‍ശത്തെ അദ്ദേഹം ന്യായീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."