ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് എ.ടി.എമ്മില്‍ നിന്ന് 20 ലക്ഷം കവര്‍ന്നു
മംഗളൂരു: മുഖം മൂടിയണിഞ്ഞ നാലംഗ സംഘം ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ചു എ.ടി.എം മെഷിനില്‍ നിന്നും 20 ലക്ഷം കവര്‍ന്നു. കഴിഞ്ഞ ദിവസം രാത്രി രണ്ടോടെ കര്‍ണാടക ബാങ്കിന്റെ ഗുബി ഗേറ്റിനു സമീപത്തെ എ.ടി.എം കൗണ്ടറിലാണ് മോഷണം നടന്നത്.
സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് കൗണ്ടറില്‍ പ്രവേശിച്ച മോഷ്ടാക്കള്‍ ഉപേക്ഷിച്ച ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ കൗണ്ടറില്‍ നിന്നും പൊലിസിന് ലഭിച്ചു. എ.ടി.എം കൗണ്ടറിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ഗംഗണ്ണയുടെ പരാതിയില്‍ ടൗണ്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷണ ശ്രമം തടയാനെത്തിയ തന്റെ കാലും കൈയും കെട്ടിയിട്ടാണ് മുഖം മൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ കൗണ്ടറില്‍ പ്രവേശിച്ചതെന്ന് ഇയാള്‍ പൊലിസില്‍ മൊഴി നല്‍കി.
11.16 ലക്ഷം രൂപയുടെ രണ്ടായിരം രൂപയുടെ നോട്ടും 7.70 ലക്ഷം രൂപയുടെ 500 രൂപ നോട്ടും 82,000 രൂപയുടെ 100 രൂപ നോട്ടുകളുമാണ് മെഷിനില്‍ നിന്നും നഷ്ടപ്പെട്ടിട്ടുള്ളത്. പരാതിയുടെ അിസ്ഥാനത്തില്‍ എസ്.പി ഇഷാ പാണ്ഡ്, എ.എസ്.പി ജി.ബി മഞ്ജുനാഥ്, എന്നിവരുടെ നേതൃത്വത്തിലുള്ള ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ എ.ടി.എം കൗണ്ടര്‍ സന്ദര്‍ശിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സെക്യരിറ്റി ജീവനക്കാരായ രവീഷ്, ഗംഗണ്ണ, മഹേഷ്, അശ്വന്ത് എന്നിവരെ പൊലിസ് ചോദ്യം ചെയ്തു.
സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പ്രതികളെ എത്രയും പെട്ടെന്നു അറസ്റ്റ് ചെയ്യുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."