ആപ് പ്രചാരണത്തിന് പ്രവാസികള്‍
അമൃത്സര്‍:പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ആംആദ്മിക്ക് സഹായവുമായി പ്രവാസികള്‍ എത്തുന്നു. ഇന്നലെ 150 പേരുടെ സംഘമാണ് അമൃത്സറിലെത്തിയത്. ആപ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാന്‍ പ്രവാസികള്‍ എത്തുന്നത് അകാലിദള്‍- ബി.ജെ.പി സഖ്യത്തെയും കോണ്‍ഗ്രസിനെയും കുറച്ചൊന്നുമല്ല ആശങ്കയിലാക്കുന്നത്. പ്രവാസികളെ ഉപയോഗിച്ചുള്ള ആം ആദ്മിയുടെ പ്രചാരണത്തിനെതിരേ ഇവര്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരിക്കുകയാണ്.
പ്രവാസികള്‍ നടത്തുന്ന പ്രചാരണം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും ആവശ്യം. ഇവരെ തിരിച്ചയക്കണമെന്നും അല്ലാത്തപക്ഷം സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്. എ.എ.പി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെയാണ് സംസ്ഥാനത്ത് പ്രചാരണം നടത്തുന്നതെന്ന് കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രി ഹര്‍സിമ്രത് ബാദല്‍ ആരോപിച്ചു. പ്രവാസികളെയും അവരുടെ പണത്തെയും ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അനാവശ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ തങ്ങളും ഇന്ത്യന്‍ പൗരന്മാരാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും തങ്ങളെ വിലക്കാന്‍ ആകില്ലെന്നും പ്രവാസികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."