സ്ഥാനാര്‍ഥികള്‍ക്ക് പിന്‍വലിക്കാവുന്ന തുക 2 ലക്ഷമാക്കണമെന്ന് തെര. കമ്മിഷന്‍
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ആഴ്ചയില്‍ രണ്ടു ലക്ഷം രൂപ പിന്‍വലിയ്ക്കാന്‍ അനുമതി നല്‍കണമെന്ന് റിസര്‍വ് ബാങ്കിനോട് തെരഞ്ഞെടുപ്പു കമ്മിഷന്‍ ആവശ്യപ്പെട്ടു. ആഴ്ചയില്‍ പിന്‍വലിയ്ക്കാനുള്ള തുകയുടെ പരിധി നേരത്തെ 24,000 ആയിരുന്നു.
ഇത് ഉയര്‍ത്തിയാണ് സ്ഥാനാര്‍ഥികള്‍ക്ക് രണ്ടുലക്ഷം പിന്‍വലിയ്ക്കാനുള്ള സൗകര്യമുണ്ടാക്കമെണന്ന് കമ്മിഷന്‍ ആര്‍.ബി.ഐയോട് ആവശ്യപ്പെട്ടത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് സ്ഥാനാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പു കമ്മിഷന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് കത്തയച്ചിട്ടുണ്ട്.
സ്ഥാനാര്‍ഥികള്‍ പ്രത്യേകം ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങണമെന്നും പിന്‍വലിയ്ക്കുന്നതും ലഭിയ്ക്കുന്നതുമായ പണത്തിന്റെ രശീതി കൈവശം വയ്ക്കണമെന്നും തെരഞ്ഞെടുപ്പു കമ്മിഷന്‍ ഉത്തരവിട്ടിട്ടുണ്ട്.
നേരത്തെ പിന്‍വലിക്കാവുന്ന പരിധി മാസത്തില്‍ 96,000 രൂപയായി നിജപ്പെടുത്തിയിരുന്നു.
ഇതെല്ലാം പ്രചാരണ രംഗത്തെ ചെലവിന് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പിന്‍വലിയ്ക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."