കാര്‍ട്ടര്‍ മരുന്നടിച്ചു ബോള്‍ട്ടിന് ട്രിപ്പിള്‍ ട്രിപ്പിള്‍ നഷ്ടമായി
ലണ്ടന്‍: ട്രിപ്പിള്‍ ട്രിപ്പിള്‍ എന്ന നേട്ടം ഇനി ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിനൊപ്പമില്ല.2008ലെ ബെയ്ജിങ് ഒളിംപിക്‌സില്‍ 4-100 മീറ്റര്‍ റിലേയില്‍ ടീമംഗമായ നെസ്റ്റ കാര്‍ട്ടര്‍ മരുന്നടിച്ചെന്ന് കണ്ടെത്തിയതോടെ ബോള്‍ട്ടിന്റെ എക്കാലത്തെയും മികച്ച നേട്ടത്തിന് തിരിച്ചടിയായത്.
ലോക വ്യാപകമായി ഉത്തേജക പരിശോധനയില്‍ നിരവധി താരങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി രക്തസാംപിളുകളുടെ പുനഃപരിശോധന നടത്തിയിരുന്നു. ഇത്തരത്തില്‍ 454 സാംപിളുകളുടെ പരിശോധനയിലാണ് കാര്‍ട്ടര്‍ മരുന്നടിച്ചതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് റിലേയില്‍ ലഭിച്ച സ്വര്‍ണം അടുത്തിടെ തന്നെ ബോള്‍ട്ടിന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി കൈമാറേണ്ടി വരും.
കഴിഞ്ഞ വര്‍ഷം റിയോ ഡി ജനീറോയില്‍ നടന്ന ഒളിംപിക്‌സില്‍ ബോള്‍ട്ട് ട്രിപ്പിള്‍ ട്രിപ്പിള്‍ തികച്ചത്. ഇതിനു ശേഷം മത്സര രംഗത്തു നിന്ന് വിരമിക്കുകയാണെന്നും ബോള്‍ട്ട് വ്യക്തമാക്കിയിരുന്നു. റിയോയില്‍ 100, 200 മീറ്റര്‍, 4-100 മീറ്റര്‍ റിലേ, എന്നിവയിലായിരുന്നു ബോള്‍ട്ടിന്റെ സ്വര്‍ണം. 2008, 2012 ഒളിംപിക്‌സിലും ഈ നേട്ടം ആവര്‍ത്തിക്കാന്‍ ബോള്‍ട്ടിന് സാധിച്ചിരുന്നു.
നെസ്റ്റ കാര്‍ട്ടര്‍ ലണ്ടന്‍ ഒളിംപിക്‌സിലും ബോള്‍ട്ടിനൊപ്പം മത്സരിച്ചിരുന്നു. ഇതുകൂടാതെ ജമെമെക്കയ്ക്കായി 2011, 2013, 2015 വര്‍ഷങ്ങളില്‍ ലോക ചാംപ്യന്‍ഷിപ്പുകളില്‍ കിരീടവും നേടിയിട്ടുണ്ട്. ബെയ്ജിങില്‍ മൈക്കല്‍ ഫ്രാറ്റര്‍, അസഫ പവല്‍, എന്നിവരും റിലേ ടീമിലുണ്ടായിരുന്നു. 37.10 സെക്കന്‍ഡിലായിരുന്നു ഫിനിഷിങ്. ജമൈക്കയ്ക്ക് മെഡല്‍ നഷ്ടമാവുന്ന സാഹചര്യത്തില്‍ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, ജപ്പാന്‍ എന്നിവര്‍ക്ക് യഥാക്രമം സ്വര്‍ണവും വെള്ളിയും ലഭിക്കും. ബ്രസീലിന് വെങ്കലവും ലഭിക്കും.
ബെയ്ജിങില്‍ ഫൈനല്‍ പോരാട്ടത്തിന് മുന്‍പാണ് കാര്‍ട്ടറുടെ രക്ത സാംപിള്‍ പരിശോധിക്കുന്നത്. എന്നാല്‍ അന്ന് ഫലം അനുകൂലമായിരുന്നു. അടുത്തിടെ നടന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ശാസ്ത്രീയ രീതി ഉപയോഗിച്ച് പരിശോധന നടത്താന്‍ ഐ.ഒ.സി തീരുമാനിക്കുകയായിരുന്നു. നേരത്തെ എ സാംപിള്‍ പരിശോധനയില്‍ കാര്‍ട്ടര്‍ നിരോധിത മരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് താരം ബി സാംപിള്‍ പരിശോധിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇതിലും താരം പരാജയപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."