HOME
DETAILS
MAL
സ്വാഗതസംഘം രൂപീകരിച്ചു
backup
January 25 2017 | 19:01 PM
പേരാമ്പ്ര: പഞ്ചായത്തിലെ എരവട്ടൂര്‍ പൈങ്കുളം, അഴകത്ത് താഴെ പാടശേഖരങ്ങള്‍ സമ്പൂര്‍ണ കൃഷിയോഗ്യമാക്കുന്നതിനായി 'ഞങ്ങളും പാടത്തേക്ക് ' ജൈവകൃഷി പദ്ധതി ആരംഭിക്കുന്നു.
പദ്ധതി വിജയപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്മാന് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ.കെ ലിസി അധ്യക്ഷനായി. കെ.വി വത്സന് നായര്‍, വി.ഒ കുഞ്ഞബ്ദുല്ല, കെ.എം സുരേഷ് ബാബു സംസാരിച്ചു.
സ്വാഗതസംഘം ഭാരവാഹികളായി കെ.കെ ലിസി (ചെയര്‍), പട്ടര്‍ക്കണ്ടി അമ്മത്, ഗോപാലന് കേളോത്ത് (വൈ. ചെയര്‍), വി.ഒ അബ്ദുല്‍ അസീസ്(ജന. കണ്), വി.കെ മൂസ, എം.കെ കുഞ്ഞിരാമന് (ജോ. കണ്) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."