തിരുവള്ളൂര്‍ പഞ്ചായത്തില്‍ പദ്ധതിനിര്‍വഹണം അട്ടിമറിക്കുന്നെന്ന് ആരോപണം
വടകര: തിരുവള്ളൂര്‍ പഞ്ചായത്തില്‍ പതിമൂന്നാം പഞ്ചവത്സര പദ്ധതി നടത്തിപ്പിനായി ഭരണസമിതിയോഗത്തില്‍ പ്രസിഡന്റ് അവതരിപ്പിച്ച വൈസ് ചെയര്‍മാന്‍മാരുടെ പാനല്‍ ഏകപക്ഷീയമെന്ന് ആക്ഷേപം. സി.പി.എം പ്രവര്‍ത്തകരെ മാത്രം ഉള്‍പ്പെടുത്തിയാണ് പാനല്‍ രൂപീകരിച്ചെതെന്നാണ് ആരോപണം.
അമിതമായ ഇത്തരം രാഷ്ട്രീയ കടന്നുകയറ്റം പദ്ധതിയുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കുമെന്ന് യു.ഡി.എഫ് അംഗങ്ങള്‍ പറഞ്ഞു. അംഗങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നാമമാത്രമായ മാറ്റം വരുത്താന്‍ പ്രസിഡന്റ് തയാറായെങ്കിലും ഓരോ മേഖലയുമായി ബന്ധമുള്ളവരെ കണ്ടെത്തണമെന്ന് യു.ഡി.എഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. എഫ്.എം മുനീര്‍ അധ്യക്ഷനായി. സബിത മണക്കുനി, എന്‍. സൈനബ, കുണ്ടാറ്റില്‍ മൊയ്തു, പടിഞ്ഞാറയില്‍ ഇബ്രാഹിം ഹാജി, കൂമുള്ളി ഇബ്രാഹിം, ഡി. പ്രജീഷ് സംസാരിച്ചു. ഇതുസംബന്ധിച്ചുള്ള വിയോജനക്കുറിപ്പ് അംഗങ്ങള്‍ സെക്രട്ടറിക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."