രാജ്യം സമ്പൂര്‍ണ അമാവാസിയിലേക്ക്: മനോജ് കാന
വടകര: രാജ്യഭരണം അസഹിഷ്ണുതയുടെ സമ്പൂര്‍ണ അമാവാസിയിലേക്കുപോകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും വര്‍ഗീയം സ്വര്‍ഗീയമാണെന്ന് പറയുന്നിടത്തേക്ക് ചില മനുഷ്യമനസുകളെയെങ്കിലും രൂപപ്പെടുത്തി നിലമൊരുക്കിയതിനു ശേഷമാണ് ഭരണകൂടത്തിന്റെ ഫാസിസകൃഷി ഇന്ത്യയില്‍ ആരംഭിച്ചതെന്നും സിനിമാസംവിധായകന്‍ മനോജ് കാന പറഞ്ഞു.
30ന് കോഴിക്കോട് നടക്കുന്ന മാനവമഹാസംഗമത്തിന്റെ ഭാഗമായി തിരുവള്ളൂര്‍ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച 'രാജാവ് നഗ്നനാണ് ' സാംസ്‌കാരിക പ്രതിരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി. പ്രജീഷ് അധ്യക്ഷനായി. സി. നാരായണന്‍, ജഗന്‍ പാലയാട്, ആര്‍. രാമകൃഷ്ണന്‍, ശ്രീജിത്ത് എടത്തട്ട, ടി. കുഞ്ഞിക്കണ്ണന്‍, അനുശ്രീ തുരുത്തിയേല്‍, രാജീവ് മണക്കുനി സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ചിത്രരചന, കലാപരിപാടികള്‍, സിനിമാപ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."