അക്ഷരജ്യോതി പുരസ്‌കാര വിതരണം നാളെ
കോഴിക്കോട്: യുവ എഴുത്തുകാര്‍ക്കായുള്ള അക്ഷരജ്യോതി പുരസ്‌കാരം നാളെ സമ്മാനിക്കും. ജനനന്മ മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നല്‍കുന്ന പുരസ്‌കാരം ഭാനുപ്രകാശിനാണ് സമ്മാനിക്കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാടാകാചാര്യന്‍ ഡോ: വയലാ വാസുദേവന്‍ പിള്ളയെക്കുറിച്ച് ഭാനുപ്രകാശ് തയ്യാറാക്കിയ വയലാ ജീവിതം ദര്‍ശനം നാടകം എന്ന ഗ്രന്ഥമാണ് പുരസ്‌ക്കാരത്തിന് അര്‍ഹമായത്. മാധ്യമപ്രവര്‍ത്തകനും കേരള സംഗീത നാടക അക്കാദമി മുഖ മാസികയായ കേളിയുടെ എഡിറ്ററുമാണ് ഭാനുപ്രകാശെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സി.എല്‍.ജോസ്, ഡോ.പി.വി.കൃഷ്ണന്‍ നായര്‍, പ്രൊഫ.പി.ഗംഗാധരന്‍, ഡോ.ഗീതാകുമാരി എന്നിവര്‍ ചേര്‍ന്ന കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. 11,111 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 27 ന് വൈകീട്ട് ടൗണ്‍ഹാളില്‍ അവാര്‍ഡ് ദാനം നടക്കും. നടന്‍ പത്മശ്രീ മധു അവാര്‍ഡ് സമര്‍പിക്കും. പി.ടി.നരേന്ദ്ര മേനോന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, സി.എല്‍.ജോസ്, നിലമ്പൂര്‍ ആയിഷ, യു.കെ.കുമാരന്‍, പി.കെ പാറക്കടവ്, ഡോ.ഖദീജ മുംതാസ്, മാമുക്കോയ, സുധീഷ്, സുകുമാരി നരേന്ദ്രമേനോന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.ജാഫര്‍ജി,ഗോപകുമാര്‍, വില്‍സണ്‍ സാമുവല്‍, വി.ടി.സുരേഷ്,കെ.ആര്‍.മോഹന്‍ദാസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."