HOME
DETAILS

പത്മശ്രീയുടെ പൂനിലാവില്‍ അക്കിത്തം

  
backup
January 25 2017 | 19:01 PM

%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%82%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d

ആനക്കര: മഹാകവി അക്കിത്തത്തിന് പത്മശ്രീപുരസ്‌കാരമെന്ന സന്തോഷവാര്‍ത്ത രാവിലെ എട്ട് മണിയോടെയാണ് കേന്ദ്രമന്ത്രിയുടെ ഓഫിസില്‍ നിന്നും അറിയിച്ചത്. വൈകീട്ട് ചാനലുകളിലൂടെ പ്രഖ്യാപനം വന്ന ശേഷമാണ് ഇദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പോലും സംസാരിച്ചത്.
ചാനലുകളില്‍ പ്രഖ്യാപനം വന്നതോടെ കവി മനസ് തുറന്നു. പിന്നീട് മകന്‍ നാരായണന്റെ ഫോണിന് വിശ്രമമില്ലായില്ലായിരുന്നു. പിന്നെ നാട്ടുകാരും ദേവായനത്തിന്റെ പടികടന്നെത്തി.
വിവിധമേഖലകളില്‍ നിന്നുള്ള പ്രമുഖരും സാഹിത്യലോകത്തെ പ്രമുഖരും ആശംസകള്‍ പങ്കുവച്ചു. പുരസ്‌കാരം ലഭിച്ചത് വിശ്വസിക്കാന്‍ പ്രയാസപ്പെട്ടങ്കിലും എല്ലാം സര്‍വേശ്വരന്റെ അനുഗ്രഹമായി കരുതുന്നതായി മഹാകവി പറഞ്ഞു. പത്മശ്രീ പുരസ്‌കാരത്തിന് തന്നെ തെരഞ്ഞെടുത്തതില്‍ അതിയായ സന്തോഷം തോന്നുന്നതായി അദ്ദേഹം പറഞ്ഞു. നേരത്തെ അംഗീകാരങ്ങള്‍ തൊട്ടുതൊടാതെ പോയപ്പോള്‍ ചില വിഷമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അത് കാര്യമാക്കുന്നില്ല.
വിവാദങ്ങള്‍ ഉണ്ടാകുന്നത് കൂടുതല്‍ എഴുതുന്നവര്‍ക്ക് മുന്നിലാണ്. ഒന്നും എഴുതാതിരുന്നാല്‍ വിവാദങ്ങള്‍ ഉണ്ടാകില്ല. അദ്ദേഹം പറഞ്ഞു. പുതിയ തലമുറ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. നല്ലപോലെ പ്രവര്‍ത്തിക്കുന്നവരെയാണ് പുരസ്‌കാരങ്ങള്‍ തേടി എത്തുക. അവാര്‍ഡുകളുടെ വലുപ്പ- ചെറുപ്പത്തെ കുറിച്ച് തനിക്ക് അഭിപ്രായമില്ല. പുരസ്‌കാരങ്ങളും ഒന്നിനൊന്ന് മെച്ചമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  6 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  7 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  7 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  7 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  7 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  7 days ago
No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  7 days ago
No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  7 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  7 days ago
No Image

യുഎഇ; അബൂദബിയിലെ എയര്‍പോര്‍ട്ടിലേക്ക് ഇനി ഡ്രൈവറില്ലാ ഊബറില്‍ യാത്ര ചെയ്യാം

uae
  •  7 days ago