സാമൂഹ്യബോധമുള്ള യുവതലമുറ കാലഘട്ടത്തിന്റെ ആവശ്യം; പാറക്കല്‍ അബ്ദുല്ല
കുറ്റ്യാടി: വിദ്യാഭ്യാസത്തിലൂടെ സമൂഹത്തോട് കടപ്പാടും ഉത്തരവാദിത്തബോധവുമുള്ള യുവതലമുറയാണ് വളര്‍ന്നു വരേണ്ടതെന്നും അവരാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും നിയുക്ത എം.എല്‍.എ പാറക്കല്‍ അബ്ദുല്ല. എസ്.കെ.എസ്.എസ്.എഫ് മീത്തല്‍വയല്‍ ശാഖ പ്രദേശത്തെ ഉന്നതവിജയികള്‍ക്ക് ഏര്‍പ്പെടുത്തിയ ഉപഹാരങ്ങള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അവശത അനുഭവിക്കുന്നവരെ കൈപിടിച്ചുയര്‍ത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടണ്ടുവരാന്‍ വിദ്യാര്‍ഥികള്‍ സന്നദ്ധവളണ്ടണ്ടിയര്‍മാരായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍.എ.സി ഹയര്‍ സെക്കണ്ടന്‍ഡറി പ്രിന്‍സിപ്പല്‍ എം.വി അബ്ദുറഹിമാന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.എം മുഹമ്മദ് അധ്യക്ഷനായി.
സ്റ്റെപ് സ്റ്റേറ്റ് കോഡിനേറ്റര്‍ റഷീദ് കൊടിയൂറ കരിയര്‍ ക്ലിനിക്കിന് നേതൃത്വം നല്‍കി. ഇസ്മായീല്‍ ദാരിമി വെള്ളമുണ്ടണ്ട, വി അഷ്‌റഫ് ഫൈസി, പി.കെ റഈസ്, പി.എം പര്യയി ഹാജി, പി.പി സൂപ്പി പാതിരപ്പറ്റ, ആശിഖ് യൂ.പി, ലത്തീഫ് യു.പി, പി.പി റഷീദ്, വി.വി മുഹമ്മദലി സംസാരിച്ചു. ഡോ.നബീല്‍ പി.പി സ്വാഗതവും നൗഫല്‍ പി.പി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."