സ്മാര്‍ട്ട് റൂം, സെമിനാര്‍ ഹാള്‍ ഉദ്ഘാടനം
മുക്കം: സി. മോയിന്‍കുട്ടി എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ആനയാംകുന്ന് വയലില്‍ മോയി ഹാജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിച്ച സ്മാര്‍ട്ട് റൂം കം സെമിനാര്‍ ഹാള്‍ പി.വി.അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു.
കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് അധ്യക്ഷനായി. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങാവുന്ന 'എം പതി ഡ്രൈവ് ' സമര്‍പ്പണം മാനേജര്‍ വി.ഇ മോയിമോന്‍ ഹാജി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.കെ ഖാസിം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി.എന്‍ ശുഐബ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ രമ്യ കുവ്വപ്പാറ, പി.പി ശിഹാബുദ്ദീന്‍, പി.ടി.എ പ്രസിഡന്റ് പി.കെ ഷംസുദ്ദീന്‍, പി.പത്മാവതി, സിന്ധി ജോണ്‍, എ.പി മുരളീധരന്‍, തോമസ് മാത്യു, എം.ടി. സെയ്ദ് ഫസല്‍, വി. ഫസ്മിയ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി എം.ടി. ഫരീദ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.വിവിധ മേഖലകളിലെ പ്രതിഭകളെ ചടങ്ങില്‍ അനുമോദിച്ചു. പ്രിന്‍സിപ്പല്‍ സി.പി.ചെറിയ മുഹമ്മദ് സ്വാഗതവും കോഡിനേറ്റര്‍ ഇ നിബില്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."