HOME
DETAILS
MAL
'സര്‍വിസില്‍ നിന്നു പിരിച്ചുവിടണം'
backup
January 25 2017 | 19:01 PM
താമരശേരി: താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. അബ്ദുറഷീദിനെ കൈക്കൂലി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ അദ്ദേഹത്തെ സര്‍വിസില്‍നിന്നു പിരിച്ചുവിടണമെന്നും വീട്ടില്‍ നടത്തുന്ന സമാന്തര ക്ലിനിക് അടച്ചുപൂട്ടണമെന്നും എസ്.വൈ.എസ് പഞ്ചായത്ത് പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. ഇന്നു നടക്കുന്ന മനുഷ്യജാലിക വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. എം.ടി.എ കരീം ഫൈസി അധ്യക്ഷനായി. അബ്ദുസ്സമദ് ഹാജി, സുബൈര്‍ ഓടക്കുന്ന്, പി.എ സലാം, എം. മുഹമ്മദ്, എ.കെ കുഞ്ഞോതി, ശരീഫ് മുസ്ലിയാര് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."