പാറശാല പൊന്നമ്മാളിന് പത്മശ്രീ
പാറശാല: പ്രസിദ്ധ കര്‍ണാടക സംഗീതജ്ഞ പാറശാല പൊന്നമ്മാളിന് പത്മശ്രീ. കര്‍ണാടക സംഗീതത്തിനു നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ആദരം.
ഏഴാം വയസിലാണ് സംഗീതം അഭ്യസിച്ചു തുടങ്ങിയത്. ഇപ്പോള്‍ തിരുവനന്തപുരം വലിയശാല ഗ്രാമത്തിലെ അഗ്രഹാരത്തിലാണ് ഇവര്‍ ശുദ്ധ സംഗീതം പകര്‍ന്ന് ജീവിതം നയിക്കുന്നത്.
93-ാം വയസിലും പ്രായാധിക്യം മറന്ന് പൊന്നമ്മാള്‍ ശിഷ്യഗണങ്ങള്‍ക്ക് സംഗീതം പഠിപ്പിക്കുകയാണ്. ഇവരുടെ നാഥ വൈഭവത്തിന് എന്നും നിത്യ യൗവനമാണ്. ആറു പതിറ്റാണ്ടു നീണ്ട സംഗീത യാത്രയ്ക്കിടയില്‍ ആയിരക്കണക്കിന് സംഗീത കച്ചേരികളാണ് നടത്തിയത്. നിരവധി അവാര്‍ഡുകളും ഇവര്‍ക്ക് സ്വന്തം.
തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് സ്‌കൂളില്‍ സംഗീതാധ്യാപികയായി. തൃപ്പുണിത്തുറ ആര്‍.എല്‍.വി സംഗീത കോളജില്‍ നിന്നും പ്രിന്‍സിപ്പലായാണ് വിരമിച്ചത്. കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തില്‍ ആദ്യമായി പാടിയ വനിത എന്ന ഖ്യാതിയും പൊന്നാമ്മാളിനു സ്വന്തം. പരേതനായ ആര്‍.ദൈവനായകം അയ്യരാണ് ഭര്‍ത്താവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."