ദേശീയ സ്‌കൂള്‍ നീന്തല്‍ മത്സരം: വിജയികള്‍ക്ക് സ്വീകരണം നല്‍കി
കോഴിക്കോട്: കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് ദേശീയ സ്‌കൂള്‍ നീന്തല്‍ മത്സരത്തില്‍ വിജയികളായവര്‍ക്ക് സ്വീകരണം നല്‍കി.
50 മീറ്റര്‍ ബ്രസ്റ്റ്‌സ്‌ട്രോക്കില്‍ സ്വര്‍ണവും നൂറ് മീറ്ററില്‍ വെള്ളിയും 200 മീറ്ററില്‍ വെങ്കലവും നേടിയ ജോര്‍ജ് എസ് കദളിക്കാട്ടിലിനേയും ഐ.സി.എസ്.സി സംസ്ഥാന മത്സരത്തില്‍ 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ, 50,100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ എന്നിവയില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയ കെ ആതിഥ്യ, ഇവരുടെ കാച്ചും ജി.വി രാജ അവാര്‍ഡ് ജേതാവുമായ കെ മാധവദാസ്, കഴിഞ്ഞ 20 വര്‍ഷമായി കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കുന്ന എം രജീഷ് എന്നിവരെയാണ് ആദരിച്ചത്.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉപഹാരം നല്‍കി.
നടക്കാവ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്വിമ്മിങ് പൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ജെ മത്തായി അധ്യക്ഷത വഹിച്ചു.
സി.സി ജോളി, സോണി തോമസ് എന്നിവര്‍ സംസാരിച്ചു.
സബ്ജൂനിയര്‍, ജൂനിയര്‍ അക്വാട്ടിക്ക് ചാംപ്യന്‍ഷിപ്പില്‍ നവരത്‌ന അക്വാട്ടിക് ക്ലബ്ബ് ചാംപ്യന്‍മാരായി. 208 പോയിന്റുകള്‍ നേടി എം.സി.സി.എച്ച്.എസ് എസ് രണ്ടണ്ടാംസ്ഥാനവും 98 പോയിന്റുകള്‍ നേടി ഇമ്പിച്ചിഹാജി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാംസ്ഥാനവും നേടി.ആണ്‍കുട്ടികളില്‍ പി.കെ അരുണ്‍,കെ ആദിത്യ, കാര്‍ത്തിക് കെ.പി, സി പി റിജോയ്,നിവേദ് കിരണും പെണ്‍കുട്ടികളില്‍ കെ.പി ഗോപിക,പ്രതമം കെ പലീച്ച,പി ദേവിക,അനുഷ്‌ക് ഇഷാന എന്നിവരും വ്യക്തിഗത ചാംപ്യന്‍മാരായി.
വൈകീട്ട് നടന്ന സമാപന സമ്മേളനത്തില്‍ സംസ്ഥാന അക്വാട്ടിക്ക് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ഡോ റോയ് ജോണ്‍ ട്രോഫികള്‍ സമ്മാനിച്ചു. പി സുബലാല്‍ അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."