HOME
DETAILS
MAL
ലൈസന്‍സില്ലാത്തവര്‍ വയറിങ് ജോലികള്‍ ചെയ്യുന്നത് ശിക്ഷാര്‍ഹം
backup
January 25 2017 | 19:01 PM
കല്‍പ്പറ്റ: ലൈസന്‍സില്ലാത്തവര്‍ വയറിങ് ജോലികള്‍ ചെയ്യുന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണെന്ന് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഇത് സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഇതുമായി ബന്ധപ്പെട്ട് ജില്ലയിലെ പല ഭാഗങ്ങളില്‍ നിന്നും ഇലക്ട്രിക്കല്‍ പരാതി ലഭിക്കുന്നതായും അദ്ദേഹം പറഞ്ഞു. വേണ്ടത്ര സാങ്കേതിക പരിജ്ഞാനമില്ലാത്തവര്‍ ചെയ്യുന്ന വൈദ്യുതീകരണം നിലവാരക്കുറവിനും അതുമൂലം വൈദ്യുത ചോര്‍ച്ചക്കും ഭാവിയില്‍ അപകടങ്ങള്‍ക്കും കാരണമാകുമെന്നതിനാല്‍ ഉപഭോക്താക്കള്‍ ലൈസന്‍സുള്ള ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടറെ തന്നെ ഏല്‍പ്പിക്കണം. അനധികൃതമായി വയറിങ് ജോലികള്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെടുന്നപക്ഷം വയറിങ്ങ് ചെയ്യുന്നവര്‍ക്കെതിരെയും ഉപഭോക്താവിനെതിരെയും നടപടി സ്വീകരിക്കും. വിവരങ്ങള്‍ക്ക് 04936 206925.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."