ഹരിത കേരളം മിഷന്; വിദ്യാലയങ്ങളില്‍ ഹരിത നിയമാവലി നടപ്പാക്കുന്നു
കല്‍പ്പറ്റ: ഹരിത കേരളം മിഷന്റെ ഭാഗമായി ജില്ലയിലെ വിദ്യാലയങ്ങള്‍ ഹരിത നിയമാവലി നടപ്പാക്കുന്നു. ശുചിത്വമിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.
ഹരിത നിയമാവലി നടപ്പിലാക്കുന്നതിനു മുന്നോടിയായി ജില്ലയിലെ എല്‍.പി, യു.പി, ഹൈസ്കൂള്‍ പ്രധാനാധ്യാപകര്‍, പി.ടി.എ ഭാരവാഹികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ എന്നിവര്‍ക്ക് ബി.ആര്.സി അടിസ്ഥാനത്തില്‍ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ പരിശീലനം നല്കി.
മാലിന്യങ്ങള്‍ തരംതിരിച്ചും ഡിസ്പ്പോസിബിള്‍ കപ്പ്, പ്ലേറ്റ് മുതലായവ ചടങ്ങുകളില്‍ തീര്‍ത്തും ഒഴിവാക്കിയും ഉല്‍പ്പന്നങ്ങളും മറ്റും ഉപയോഗിച്ച് വലിച്ചെറിയുന്ന ശീലത്തില്‍ മാറ്റം വരുത്തിയും ഹരിത നിയമാവലി പാലിക്കാം.
ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ കമ്പോസ്റ്റിങ്ങ് സംവിധാനങ്ങളിലൂടെ സംസ്കരിക്കുകയും അജൈവ മാലിന്യങ്ങള്‍ തരം തിരിച്ച് മെറ്റീരിയല്‍ റിക്കവറി സംവിധാനങ്ങള്‍ നടപ്പിലാക്കുകയും ചെയ്യാം. വിദ്യാലയങ്ങളിലെ വിവിധ ക്ലബ് അംഗങ്ങള്‍, അധ്യാപകര്‍, പി.ടി.എ അംഗങ്ങള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി സ്കൂള്‍ തലത്തില്‍ കൂട്ടായ്മ രൂപീകരിച്ച് ഗ്രീന്‍ വളണ്ടിയര്‍മാരെ നിയമിക്കുകയും ഇത്തരം കൂട്ടായ്മകളുടെ പ്രവര്‍ത്തനം നിരന്തരം വിലയിരുത്തുകയും ചെയ്യുന്നതിലൂടെ പദ്ധതി സുസ്ഥിരമായി നടപ്പിലാക്കാന്‍ സാധിക്കുമെന്ന് ശുചിത്വമിഷന് ജില്ലാ കോഡിനേറ്റര്‍ ശ്രീബാഷ് ബി. അഭിപ്രായപ്പെട്ടു.
ബി.ആര്.സി കോഡിനേറ്റര്‍മാരായ സത്യന്, ബിനോയ് പോള്‍, ജോര്‍ജ്ജ് എം, അബ്ദുല്‍ കരീം, ശുചിത്വ മിഷന് അസി.കോഡിനേറ്റര്‍മാരായ കെ രജീഷ്, പി.എസ് സഞ്ജയ്, പ്രോഗ്രാം ഓഫിസര്‍ അനൂപ് കിഴക്കേപ്പാട്ട്, ടെക്നിക്കല്‍ കസള്‍ട്ടന്റ് സാജിയോ ജോസഫ്, റിസോഴ്സ് പേഴ്സണ്‍മാരായ എം ജ്യോതിബാസ്, രാജഷ്, ടി.എസ് സജീഷ്, എസ് ഷഹീദ് തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."