HOME
DETAILS
MAL
ടാറിങ് നടത്തി മണിക്കൂറുകള്‍ക്കകം റോഡ് വെട്ടിപ്പൊളിച്ചു
backup
January 25 2017 | 20:01 PM
പാനൂര്‍: ജനുവരി 24ന് മെക്കാഡം ടാറിങ് നടത്തിയ പാനൂര്‍ തലശേരി റോഡിലെ ഹൈസ്കൂള്‍ ജങ്ഷനില്‍ ഇന്നലെ ജലവിതരണ പൈപ്പ് ലൈന്‍ തകരാറ് പരിഹരിക്കാന്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ റോഡ് വെട്ടിപ്പൊളിച്ചതിനെത്തുടര്‍ന്ന് പ്രതിഷേധം വ്യാപകം. പൊട്ടിയ പൈപ്പ്ലൈന് റോഡ് താര് ചെയ്ത ദിവസം തന്നെ കുത്തിപ്പൊളിച്ചതാണ് ജനങ്ങളെ ക്ഷുഭിതരാക്കിയത്. ജനകീയവേദി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രവൃത്തി തടയാനെത്തിയത് വാക്കേറ്റത്തിനിടയാക്കി. വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളും മുനിസിപ്പല്‍ കൗന്സിലര് സുധീര്‍ കുമാറും ഇടപെട്ടതിനാല്‍ പൊളിച്ച ഭാഗത്ത് റീടാറിങ് നടത്തുമെന്ന് പൊ
തുമരാമത്ത് അധികൃതര്‍ ഉറപ്പു നല്‍കിയതോടെ പ്രവൃത്തി പുനരാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."