സാമൂഹ്യ നീതിവകുപ്പില്‍ സുപ്രീംകോടതി ഉത്തരവ് ബാധകമാവുന്നില്ല
തലശ്ശേരി: സാമൂഹ്യ നീതിവകുപ്പില്‍ സുപ്രിം കോടതി ഉത്തരവ് നടപ്പാക്കാത്തതിനെത്തുടര്‍ന്ന് പി.എസ്.സിക്ക് ഹൈക്കോടതി ഉത്തരവിലൂടെ നിയമനം നടത്താന്‍ നിര്‍ദേശം.
കാറ്റഗറി നമ്പര്‍ 38208 പ്രകാരം സംസ്ഥാന ബിവറേജ് കോര്‍പറേഷനില്‍ എല്‍.ഡി ക്ലര്‍ക്ക് തസ്തികയില്‍ നിയമനത്തിനായി തയാറാക്കിയ പട്ടികയില്‍ നിന്ന് 2008ന് മുമ്പുള്ള ഒഴിവുകളിലേക്കുള്ള വികലാംഗസംവരണം നിലവിലുള്ള പി.
എസ്.സി ലിസ്റ്റില്‍ നിന്ന് എടുക്കണമെന്നുള്ള കോടതി ഉത്തരവുണ്ടായിരുന്നു.
ഇതു നടപ്പാക്കാത്തതിനെതുടര്‍ന്ന് പി.എസ്.സി സെക്രട്ടറിക്കെതിരെ എറണാകുളത്തെ എ.ബി ചെറിയാനും മറ്റുള്ളവരും കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചപ്പോഴാണ് സര്‍ക്കാര്‍ ഉത്തരവിന്റെ അഭാവത്തിലും പി.എസ്.സി കോടതി ഉത്തരവ് നടപ്പാക്കാന്‍ തീരുമാനിച്ചത്.
സംസ്ഥാന സാമൂഹ്യനീതിവകുപ്പ് വികലാംഗ സംവരണനിയമത്തിന് സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമായി ഉത്തരവുകള്‍ നാലുവര്‍ഷം മുമ്പ് നടപ്പാക്കേണ്ടിയിരുന്നതാണെങ്കിലും ഇതുവരെ നിയമനവിരുദ്ധ ഉത്തരവുകള്‍ തിരുത്താന്‍ തയാറായിരുന്നില്ല.
ഇതിനെ ചോദ്യം ചെയ്ത് ഉദ്യോഗാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയിന്‍മേലാണ് പി.എസ്.സി ഇപ്പോള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് 05.01.17 എന്ന തിയതി വച്ച് അഡൈ്വസ് മെമ്മോ അയച്ചുതുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."