ജില്ലാറാലിയില്‍ പ്രസംഗിക്കാതെ പി ജയരാജന് വേദിവിട്ടു
തലശ്ശേരി: നോട്ട് നിരോധനത്തിനെതിരെ സി.പി.എം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ തലശ്ശേരിയില്‍ സംഘടിപ്പിച്ച ജില്ലാറാലിയില്‍ പ്രസംഗിക്കാതെ പി ജയരാജന് വേദിവിട്ടത് ചര്‍ച്ചയായി.
പി ജയരാജന് സ്ഥലത്ത് നിന്ന് സംഘാടകരോട് പോലും പറയാതെ പോയത് നേതാക്കളിലും പ്രവര്‍ത്തകരിലും അമ്പരപ്പുളവാക്കി. ഇന്നലെ വൈകുന്നേരം തലശ്ശേരി പുതിയ ബസ്റ്റാന്റ് പരിസരത്താണ് റാലിയോടനുബന്ധിച്ച് പൊതുയോഗം സംഘടിപ്പിച്ചിരുന്നത്. ഉദ്ഘാടകനായ എം.ബി രാജേഷ് എം.പി പ്രസംഗിച്ചതിനു ശേഷം മോദിയെ പ്രതീകാത്മകമായി കുറ്റവിചാരണ ചെയ്യുന്ന ലഘുനാടകം വേദിയില്‍ നടക്കുകയാണെന്നും അതിനാല്‍ ഇതിനുശേഷം പി ജയരാജന് ഉള്‍പ്പെടെയുള്ളവര്‍ സംസാരിക്കുമെന്നും അധ്യക്ഷന്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എമൈക്കിലൂടെ അറിയിച്ചു. തുടര്‍ന്ന് വേദിയിലുള്ള പി ജയരാജന്, എം.വി ജയരാജന്, കെ.കെ സഹദേവന് എന്നിവര്‍ സദസില്‍ കയറി ഇരിക്കുകയായിരുന്നു. ഇതിനിടെ പി
ജയരാജന് ആരോടും പറയാതെ സ്ഥലം വിട്ടത്. അധ്യക്ഷനുള്‍പ്പെടെയുള്ള നേതാക്കള്‍ പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ല. നാടകം സമാപിച്ചതിനു ശേഷം പി ജയരാജനെ അധ്യക്ഷന്‍ ക്ഷണിക്കുകയും ചെയ്തു. ഏറെനേരം കഴിഞ്ഞിട്ടും ജയരാജനെ കാണാതായതോടെ ഷംസീര്‍ മൊബൈല്‍ ഫോണില്‍ ജയരാജനെ ബന്ധപ്പെടുന്നതും കാണാമായിരുന്നു. കുറച്ചു സമയത്തിന് ശേഷം പരിപാടി സമാ
പിച്ചതായി അധ്യക്ഷന്‍ തന്നെ പ്രഖ്യാപിക്കുകയായിരുന്നു. ജില്ലാ സെക്രട്ടറി പ്രസംഗിക്കാതെ വേദി വിട്ടത് പ്രവര്‍ത്തകരിലും നേതാക്കളിലും ചര്‍ച്ചയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."