രാഷ്ട്രീയ സംഘര്‍ഷം
തൃച്ഛംബരം ഉത്സവ പരിപാടികളില്‍ നിയന്ത്രണത്തിനു പൊലിസ് നിര്‍ദേശം
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലും സമീപ പ്രദേശങ്ങളിലും തുടര്‍ച്ചയായ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് ആറിന് ആരംഭിക്കുന്ന തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവ പരിപാടികളില്‍ നിയന്ത്രണം വേണമെന്ന് പൊലിസ് നിര്‍ദേശം. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ചടങ്ങുകള്‍ നടത്തുന്ന പൂക്കോത്ത് നടയിലെ ദേശീയപാതയില്‍ തന്നെയാണ് കലാപരിപാടികളും സംഘടിപ്പിക്കാറുള്ളത്. പരിപാടികള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവുകയും അതിന് പിന്നീട് രാഷ്ട്രീയ നിറം കൈവരികയും ചെയ്യാറുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി ഇത്തവണ ഗാനമേളകള്‍ പോലുള്ള പരിപാടികള്‍ ഒഴിവാക്കണമെന്നാണ് ശ്രീകൃഷ്ണ സേവാസമിതി ഭാരവാഹികളോട് പൊലിസ് നിര്‍ദേശിച്ചിരിക്കുന്നത്. ഇത്തവണ കൂടുതല്‍ വളണ്ടിയര്‍മാരെ നിയമിക്കാനും നിര്‍ദേശിച്ചു. കലാപരിപാടികള്‍ ഒഴിവാക്കിയാല്‍ ഉത്സവത്തിന്റെ പൊലിമ കുറയുമെന്ന വാദവുമായി ഒരു വിഭാഗം ആള്ക്കാര് രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."