'കുടിയേറ്റം തടയാന്‍ മതില് കെട്ടും'- ഉത്തരവില്‍ ട്രംപ് ഒപ്പു വെച്ചു
വാഷിങ്ടണ്‍: കുടിയേറ്റം തടയുന്നതിനായി അമേരിക്ക- മെക്സിക്കോ അതിര്‍ത്തിയില്‍ മതില് പണിയാനുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പു വെച്ചു. രാജ്യ സുരക്ഷക്കു വേണ്ടിയാണ് നടപടിയെന്ന് ട്രംപ് വ്യക്തമാക്കി. മതില് നിര്‍മാണത്തിനുള്ള ഘടന രൂപകല്പനചെയ്യാനായി ഫെഡറല്‍ ഫണ്ടിന് നിര്‍ദ്ദേശം നല്കുന്ന ഉത്തരവിലാണ് ഒപ്പു വെച്ചത്.
അതിര്‍ത്തി സുരക്ഷയുടെ ഭാഗമായി മെക്സിക്കോയെ വേര്‍തിരിക്കാന്‍ മതിലുകെട്ടുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിയമവിരുദ്ധമായി യുഎസില്‍ തങ്ങുന്ന കുടിയേറ്റക്കാരെ ഒഴിപ്പാക്കാനുള്ള നീക്കമായാണ് മതില് നിര്‍മ്മാണത്തെ വിശേഷിപ്പിച്ചത്. അതിനുള്ള ഉത്തരവാണ് ആദ്യം ട്രംപ് ഒപ്പിടുക.നീക്കം ഇരു രാജ്യങ്ങളുടെയും സുരക്ഷ വര്‍ധിപ്പിക്കും. അതിര്‍ത്തികളില്ലാത്ത രാജ്യത്തെ രാജ്യമെന്നു പറയാനാവില്ല. ഇന്ന് മുതല്‍ യു.എസ് അതിന്റെ അതിര്‍ത്തികളുടെ നിയന്ത്രണം തിരിച്ചു കിട്ടും- ട്രംപ് പറഞ്ഞു.
കുടിയേറ്റം തടയുന്നതോടൊപ്പം അന:ധികൃത ആയുധക്കൈമാറ്റം കള്ളപ്പണം എന്നിവ ഇല്ലാതാക്കാനും നടപടി സഹായകമാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബുധനാഴ്ച അമേരിക്കയുടെ ദേശീയ സുരക്ഷയെ സംബന്ധിച്ചിടത്തോളം മഹത്തായ ദിവസമായിരിക്കുമെന്നും മറ്റുപല വിഷയങ്ങള്‍ക്കുമൊപ്പം മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് പണിയാനുള്ള ഉത്തരവിറക്കുമെന്നും ചൊവ്വാഴ്ച രാത്രി ട്രംപ് ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു.
ഇതുകൂടാതെ വിസ, കുടിയേറ്റം എന്നിവയുമായി ബന്ധപ്പെട്ട ഉത്തരവുകളിലും അദ്ദേഹം ഒപ്പു വെച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."