സാമുദായിക മുന്നേറ്റത്തിന് സമസ്തയ്ക്ക് ശക്തിപകരണം: ജിഫ്‌രി മുത്തുക്കോയ തങ്ങള്‍
മലപ്പുറം: ആദര്‍ശ പ്രബോധനരംഗത്തു പൂര്‍വീകമാര്‍ഗം പൂര്‍ണമായും അനുധാവനം ചെയ്യുകയും സാത്വികരായ മുന്‍കാല നേതൃത്വം അടയാളപ്പെടുത്തിയ മാര്‍ഗരീതിയില്‍ സമുദായത്തിനു കരുത്തുപകരുകയുമാണ് സമസ്ത നിര്‍വഹിക്കുന്ന ദൗത്യമെന്നു സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. മലപ്പുറം സുന്നീമഹലില്‍ സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഈസ്റ്റ് ജില്ലാ കമ്മിറ്റി സമസ്ത പ്രസിഡന്റ്, ട്രഷറര്‍ എന്നിവര്‍ക്കു നല്‍കിയ സ്വീകരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍.
ശരീഅത്ത് നിയമവ്യവസ്ഥകള്‍ അവംലബമാക്കി നയവും നിലപാടുകളുമാണ് സമസ്ത പിന്തുടരുന്നത്. ഇതിനാവശ്യമായ വിധത്തില്‍ കാലഘട്ടത്തിനാവശ്യമായ പ്രബോധന മാര്‍ഗങ്ങള്‍ സംഘടന സ്വീകരിച്ചുവരുന്നു. മഹത്തുക്കളായ പൂര്‍വീക നേതൃത്വത്തിന്റെ രീതിയെ അതേ രീതിയില്‍ പിന്തുടരുകയാണ് മാര്‍ഗം. വിശുദ്ധി കാത്തുസൂക്ഷിക്കുന്നതില്‍ നേതാക്കള്‍ മുതല്‍ പ്രവര്‍ത്തകര്‍വരെ മാതൃകാപുരുഷരാവണമെന്നും സാമുദായിക ഐക്യവും മതസാഹോദര്യവും കാത്തുസൂക്ഷിക്കുകയും ഇതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കു മുന്നിട്ടിറങ്ങുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
പ്രാസ്ഥാനിക ഭിന്നതകളുടെ പേരില്‍ കലഹങ്ങള്‍ സൃഷ്ടിക്കപ്പെട്ടുകൂടാ. മത സ്ഥാപനങ്ങളില്‍ പ്രശ്‌നങ്ങങ്ങളുണ്ടാക്കുന്ന പ്രവണതകള്‍ സംഘടനയുടെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. പ്രകോപനപരമായ ഒരു പ്രവണതയും തുടര്‍ന്നും അരുത്. സമസ്ത പിന്തുടരുന്ന വിശ്വാസ, കര്‍മ മേഖല അംഗീകരിക്കുന്ന പലരും സംഘടനയ്ക്കു പുറത്തുണ്ട്. ഇത്തരം വിഭാഗങ്ങള്‍ സുന്നത്ത് ജമാഅത്തിന്റെ യഥാര്‍ഥ മാര്‍ഗരീതിയില്‍ സമസ്തയ്ക്കു ശക്തിപകരാന്‍ മുന്നോട്ടുവരണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു.
സമ്മേളനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റിനു ബി.എസ്.കെ തങ്ങളും ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ക്ക് പി. ഹസന്‍ മുസ്‌ലിയാരും ഷാളണിയിച്ചു. കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ അനുസ്മരണവും പ്രാര്‍ഥനാ സംഗമവും നടന്നു. മൗലീദ് മജ്‌ലിസിനു സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍, ടി.പി ഇപ്പ മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, കാളാവ് സൈതലവി മുസ്‌ലിയാര്‍, സുലൈമാന്‍ ഫൈസി ചുങ്കത്തറ നേതൃത്വം നല്‍കി.
ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. എസ്.കെ.പി.എം തങ്ങള്‍, കാടാമ്പുഴ മൂസ ഹാജി, ശമീര്‍ ഫൈസി ഒടമല, മുഹമ്മദലി മുസ്‌ലിയാര്‍ ആനക്കയം, ശൗഖത്തലി അസ്മലി, അസ്‌കര്‍ ദാരിമി തുവ്വൂര്‍, കെ.ടി ഹുസൈന്‍കുട്ടി മുസ്‌ലിയാര്‍, എം.പി ഹംസ മൗലവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."