HOME
DETAILS

ജനാധിപത്യം ശക്തിപ്പെടുത്താന്‍ യുവതലമുറ ഇടപെടണം: ജില്ലാ കലക്ടര്‍

  
backup
January 26 2017 | 04:01 AM

%e0%b4%9c%e0%b4%a8%e0%b4%be%e0%b4%a7%e0%b4%bf%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4

 

മലപ്പുറം: ഇന്ത്യന്‍ ജനാധിപത്യം ശക്തമായ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനു യുവതലമുറ ക്രിയാത്മകമായി ഇടപെടണമെന്നു ജില്ലാ കലക്ടര്‍ അമിത് മീണ. സ്വാതന്ത്ര്യം ലഭിച്ചു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും രാജ്യം നിരവധി അസമത്വങ്ങളെ അഭിമുഖീകരിക്കുകയാണെന്നും ജാതി, ലിംഗം, മതം തുടങ്ങിയവയുടെ പേരില്‍ നടക്കുന്ന അസമത്വങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
ദേശീയ സമ്മതിദായക ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശവ്യാപകമായി ആഘോഷിക്കുന്ന ദിനാചരണത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലും പോളിങ് ബൂത്തുകളിലും ദിനാചരണ പരിപാടികള്‍ നടത്തുകയും പുതുതായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്ത യുവ വോട്ടര്‍മാരെ അനുമോദിക്കുകയും തിരിച്ചറിയില്‍ കാര്‍ഡ് വിതരണം ചെയ്യുകയും ചെയ്തു.
സമ്മതിദായക ദിനാചരണത്തോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് വിഭാഗം വേങ്ങരയിലും അരീക്കോടും നടത്തിയ പരിപാടിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച പി. നബീല്‍ (ജി.വി.എച്ച്.എസ്.എസ് വേങ്ങര), കെ. സാലിമ (ജി.എച്ച്.എസ്.എസ് അരീക്കോട്) എന്നിവര്‍ക്കു പ്രത്യേക സമ്മാനങ്ങള്‍ നല്‍കി. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ആര്‍.ഡി.ഒ ടി.വി സുഭാഷ് സമ്മാനം നല്‍കി. പെയ്ന്റിങ് മത്സരത്തില്‍ സി. മുഹമ്മദ് ഹാത്തിം (ജി.ബി.എച്ച്.എസ്.എസ് മലപ്പുറം), പി.പി ദില്‍ന ഷെറിന്‍ (സി.എച്ച്.എം എച്ച്.എസ്.എസ് പൂക്കളത്തൂര്‍), എം. ഗോപിക (എസ്.എന്‍.എം.എച്ച്.എസ്.എസ്.എസ്) എന്നിവരും ഡ്രോയിങ് മത്സരത്തില്‍ പി. അശ്വത (ജി.ബി.എച്ച്.എസ്.എസ് തിരൂര്‍) ടി.പി സാരംഗ് (ഗവ. എച്ച്.എസ്.എസ്, ഏഴൂര്‍) മിഥുന്‍ രാജ് (അലിഫ് കോളജ് വള്ളുവമ്പ്രം) എന്നിവരും യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി. എ.ഡി.എം പി. സെയ്യിദ് അലി അധ്യക്ഷനായി. ദേശീയ സമ്മതിദായക ദിന പ്രതിജ്ഞ നെഹ്‌റു യുവകേന്ദ്ര ജില്ലാ കോഡിനേറ്റര്‍ കെ. കുഞ്ഞഹമ്മദ് ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി കലക്ടര്‍മാരായ വി. രാമചന്ദ്രന്‍, ഡോ. ജെ.ഒ അരുണ്‍, കെ.സി മോഹനന്‍, എസ്. ജയശങ്കര്‍ പ്രസാദ്, ഫിനാന്‍സ് ഓഫിസര്‍ എന്‍. സന്തോഷ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അയ്യപ്പന്‍, വര്‍ഗീസ് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  an hour ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 hours ago