റഫീഖ് കുന്തിപ്പുഴയെ അക്രമിച്ച പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും, മുസ്ലിംലീഗ് നേതാവുമായി റഫീക്ക് കുന്തിപ്പുഴയെ അക്രമിച്ച പ്രതിയെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. കുന്തിപ്പുഴ നമ്പിയത്ത് വീട്ടില്‍ നാസറിനെയാണ് എസ്.ഐ ഷിജു എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. .
ജനുവരി നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. കുന്തിപ്പുഴ പെട്രോള്‍ പമ്പിന് സമീപമുളള കോഴിക്കട കെട്ടിടത്തില്‍നിന്ന് ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കെട്ടിടയുടമയും വാടകക്കാരനും തമ്മിലുള്ള തര്‍ക്കമാണ് പ്രശ്നത്തിന് കാരണം. കെട്ടിടയുടമയുമായി റഫീക്ക് കുന്തിപ്പുഴ പാര്‍ട്ടി ഓഫിസില്‍ പ്രശ്നം സംസാരിക്കുന്നതിനിടെ വാടകക്കാരനായ നമ്പിയത്ത് നാസറെത്തി കെട്ടിടയുടമയുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു. ഇത് തടയുന്നതിനിടെയാണ് റഫീക്കിനെ അക്രമിക്കുകയും, കൊലപ്പെടുത്താന്‍ ശ്രമം നടത്തുകയും ചെയ്തത്. ഓഫിസനകത്തുള്ള ഇരുമ്പിന്റെ മേശയെടുത്ത് നാസര്‍ റഫീക്കിനെതിരേ ആക്രമം അഴിച്ചുവിടുകയായിരുന്നു.
കഴുത്തിനും, തലക്കും, നെഞ്ചിനും പരിക്കേറ്റ റഫീക്കിനെ ഓടിക്കൂടിയ പ്രദേശവാസികളാണ് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.
സംഭവത്തില്‍ പ്രതിഷേധിച്ച് ജനുവരി അഞ്ചിന് നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രത്യക്ഷ സമര പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് പൊലിസ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."