HOME
DETAILS
MAL
ജലസംരക്ഷണം, ജൈവകൃഷി- മലയാളികള്‍ ഉല്ബുദ്ധരാവണമെന്ന് ഗവര്‍ണര്‍
backup
January 26 2017 | 04:01 AM
തിരുവനന്തപുരം: ജലസംരക്ഷണത്തിനും ജൈവകൃഷിക്കും പ്രാധാന്യം നല്‍കണമെന്ന ഉണര്‍ത്തലുമായി ഗവര്‍ണര്‍ പി. സദാശിവത്തിന്റെ റിപ്പബ്ലിക് ദിന സന്ദേശം. തലസ്ഥാനത്ത് പതാക ഉയര്‍ത്തല്‍ ചടങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ മലയാളിയും ഇതിനായി പ്രതിജ്ഞ എടുക്കണം. കേരളത്തിന്റെഹരിത കേരളം പദ്ധതി സംസ്ഥാനത്തെ കൃഷിയെ പുനരുജ്ജീവിപ്പിക്കുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു.
കൊച്ചിയില്‍ ധനമന്ത്രി തോമസ് ഐസക്കും കോഴിക്കോട്ട് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാറും കണ്ണൂരില്‍ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനും കാസര്‍ഗോഡ് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും പതാക ഉയര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."