ബഹ്‌റൈന്‍ കേരളീയ സമാജം വാര്‍ഷികാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം 70ാം വാര്‍ഷികാഘോഷം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഫെബ്രുവരി 9ന് വൈകിട്ട് 6.30ന് ബഹ്‌റൈന്‍ കേരളീയ സമാജത്തിലാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കുന്നത്. തുടര്‍ന്ന് ഫെബ്രുവരി 10 ന് മുഖ്യമന്ത്രിക്കു നല്‍കുന്ന പൗരസ്വീകരണം നല്‍കും. ഇന്ത്യയില്‍ നിന്നും ബഹ്‌റൈനില്‍ നിന്നുമുള്ള വിവിധ വിശിഷ്ട വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുക്കും.
സൂര്യ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ നാല്‍പതോളം കലാകാരന്മാര്‍ അണിനിരക്കുന്ന, ഇന്ത്യ-ബഹ്‌റൈന്‍ സംസ്‌കാരിക പശ്ചാത്തലത്തില്‍ ഊന്നിയ കലാ വിരുന്നാണ് മുഖ്യ ആകര്‍ഷണം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ തനതു കലാരൂപങ്ങള്‍ ആയിരിക്കും ഇതില്‍ അവതരിപ്പിക്കുക.
സുദീര്‍ഘമായ കാലത്തെ മലയാളി കൂട്ടായ്മയുടെ ചരിത്രമാണ് ബഹ്‌റൈന്‍ കേരളീയ സമാജത്തിനുള്ളത്. 'വികടയോഗി' എന്ന നാടകം അവതരിപ്പിക്കുന്നതിനു വേണ്ടി ഒത്തു ചേര്‍ന്ന കലാകാരന്‍മാരുടെ ഒരു സംഘത്തില്‍ നിന്നാണു സമാജം എന്ന ആശയം പിറവികൊണ്ടത്. സ്വന്തമായി ആസ്ഥാന മന്ദിരവും വിപുലമായ ജനപങ്കാളിത്തവും കൊണ്ടു ശ്രദ്ധേയവുമാണ് ബഹ്‌റൈനിലെ കേരളീയ സമാജം.
വിപുലമായ ലൈബ്രറി, വിവിധ ഉപവിഭാഗങ്ങള്‍ ,കേരളാ മലയാളം മിഷന്‍ അംഗീകാരമുള്ള മലയാളം പാഠശാല , മറ്റു സാംസ്‌കാരിക കലാ പ്രവര്‍ത്തനങ്ങള്‍, അന്താരാഷ്ട്ര നിലവാരമുള്ള ബാഡ്മിന്റണ്‍ കോര്‍ട്ട്, അന്താരാഷ്ട്ര മത്സരങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തങ്ങളും നടത്തി വരുന്നു.
വാര്‍ത്താസമ്മേളനത്തില്‍ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള , ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി, ദേവദാസ് കുന്നത്ത്, സിറാജുദ്ദീന്‍, മനോഹരന്‍ പാവറട്ടി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."