ജനകീയ ആശുപത്രിക്കായി ശ്രമമാരംഭിച്ചു
ചെന്ത്രാപ്പിന്നി: എടമുട്ടം ആല്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ജനകീയ ആശുപത്രിക്കായി ശ്രമമാരംഭിച്ചു. ചേറ്റുവ മുതല്‍ അഴീക്കോട് വരെയുള്ള പഞ്ചായത്തുകളിലെ എഴുപത്തയ്യായിരം കുടുംബങ്ങളെ കോര്‍ത്തിണക്കിയാണ് പുതിയ സംരംഭം തുടങ്ങുന്നത്. പ്രതിമാസം നൂറു രൂപ വീതം ഓരോ കുടംബത്തില്‍ നിന്നും ഈടാക്കി മുഴുവന്‍ പേര്‍ക്കും സൗജന്യ ചികിത്സയെന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഗര്‍ഭകാല പരിചരണം, പ്രസവം, തുടര്‍പരിചരണം, ജനറല്‍ മെഡിസിന്, ശിശുരോഗ ചികിത്സ, ശസ്ത്രക്രിയാവിഭാഗം, ഡയാലിസിസ്, ട്രോമ കെയര്‍ തുടങ്ങി ആധുനിക സൗകര്യങ്ങളോടെയായിരിക്കും തുടക്കം. നാലു മാസത്തിനകം ചെന്ത്രാപ്പിന്നി കേന്ദ്രമാക്കി ആശുപത്രി പ്രവര്‍ത്തനമാരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. പിന്നീട് പഞ്ചായത്ത് തലങ്ങളില്‍ ലബോറട്ടറി, എക്സ്റേ, ഇ.സി.ജി തുടങ്ങിയ സൗകര്യങ്ങളോടെ പ്രൈമറി കെയര്‍ സെന്ററുകള്‍ ഒരു വര്‍ഷത്തിനകം പ്രവര്‍ത്തനമാരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആല്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് കെ.എം.നൂര്‍ദ്ദീന്‍ അധ്യക്ഷനായി. ജനകീയ സമിതി കണ്‍വീനര്‍ ബള്‍ക്കിസ് ബാനു, നമ്മുടെ ആരോഗ്യം പഞ്ചായത്ത് സമിതികളുടെ ഭാരവാഹികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."