സ്വന്തം വീടിനൊപ്പം നിര്‍ധന കുടുംബത്തിനും വീട് നിര്‍മിച്ചു നല്‍കി വ്യാപാരി മാതൃകയായി
ഇരിങ്ങാലക്കുട: സ്വന്തമായി പുതിയ വീട് നിര്‍മിച്ചു താമസിച്ചതിനോടൊപ്പം ഒരു നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കി വ്യാപാരി മാതൃകയായി. ഇരിങ്ങാലക്കുട നഗരത്തിലെ വ്യാപാരിയും ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ്ബ് അംഗവുമായ ടി.ജെ.പ്രിന്‍സ് ആണ് വളരെ നിര്‍ധനരായ ഒരു കുടുംബത്തിന് വേണ്ടി ആറ് ലക്ഷം രൂപ ചിലവില്‍ ഇരിങ്ങാലക്കുട നഗരസഭയിലെ 29 ആം വാര്‍ഡ് ആയ കൊരുമ്പിശ്ശേരിയില്‍ വീട് നിര്‍മിച്ചത്. താന്‍ വീട് വെക്കുമ്പോള്‍ ഏതെങ്കിലും ഒരു പാവപ്പെട്ട കുടുംബത്തിന് കൂടി ഒരു വീട് നിര്‍മിച്ചു കൊടുക്കണമെന്ന ആഗ്രഹമാണ് പ്രിന്‍സ് സഫലീകരിച്ചത്. കൊരുമ്പിശ്ശേരി മാരിയമ്മന്‍ കോവിലിന് പടിഞ്ഞാറ് വശം ബ്രഹ്മതീര്‍ത്ഥ നഗറില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം ഇന്ന് ഉച്ചക്ക് 12 ന് റോട്ടറി ഡിസ്ട്രിക് ഗവര്‍ണര്‍ പ്രകാശചന്ദ്രന്‍ നിര്‍വഹിക്കുമെന്ന് സെന്‍ട്രല്‍ റോട്ടറി ക്ലബ്ബ് എക്‌സി. അംഗം പി.ടി.ജോര്‍ജ്ജ് അറിയിച്ചു. നഗരസഭ ചെയര്‍ പേഴ്‌സണ്‍ നിമ്യ ഷിജു, കൗണ്‍സിലര്‍മാരായ ശ്രീജിത്ത്, അമ്പിളി ജയന്‍ എന്നിവരും റോട്ടറി ക്ലബ്ബ് ഭാരവാഹികളും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."