HOME
DETAILS
MAL
കാര്‍ഷിക -കുടിവെള്ള മേഖലകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കണം: ടി.എന്‍ പ്രതാപന്
backup
January 26 2017 | 05:01 AM
ഉപ്പു കയറിയതിനാല്‍ കുടിവെള്ളത്തിന് പുറമെ കാര്‍ഷിക മേഖലയിലും കടുത്ത പ്രതിസന്ധി
പാവറട്ടി: ഇടിയഞ്ചിറ വളയംകെട്ട് യഥാസമയം നിര്‍മ്മിക്കാത്തതിനാല്‍ എളവള്ളി, മുല്ലശ്ശേരി,വെങ്കിടങ്ങ് പഞ്ചായത്തുകളിലെ കുടിവെള്ള സ്രോതസ്സുകളിലെല്ലാം ഉപ്പു കയറിയതിനാല്‍ കുടിവെള്ളത്തിന് പുറമെ കാര്‍ഷിക മേഖലയിലും ഉണ്ടാക്കിയ വലിയ ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്ന് ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന് പറഞ്ഞു. പാവറട്ടി ബ്ലോക്ക് കോണ്‍ഗ്രസ് നേതൃത്വ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിന്നു അദ്ദേഹം. വി.ജി അശോകന് അധ്യക്ഷനായി. പി.കെ രാജന്, സി.ഐ സെബാസ്റ്റ്യന്‍, വേണുഗോപാല്‍, സി.സി ശ്രീകുമാര്‍, എന്‍.പിഖാദര്‍ മോന്, എം.എ ജമാല്‍, സുബൈദ മുഹമദ്, എന്‍.ടി.ഉമര്‍ സലീം, എ.ഡി.ഷാജു മാസ്റ്റര്‍, സി.എല്‍.ജോണ്സണ്, പി.പി കുമാരന്, എം.സി സെയ്തുമുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."