നാല്‍പത് കുടുംബങ്ങള്‍ ആശങ്കയില്‍
കരുനാഗപ്പള്ളി: ദ്രവിച്ച് നിലംപൊത്താറായ മേല്‍ക്കൂരകള്‍ക്ക് കീഴെ ഒരു പോള കണ്ണടക്കാന്‍ കഴിയാതെ നാല്‍പതോളം കുടുംബങ്ങള്‍ ആശങ്കയില്‍. അടര്‍ന്നു വീഴാറായ സിമന്റ് പാളികളും ബീമുകളും തങ്ങളുടെ മേല്‍ ഏത് നേരവും വീഴാവുന്ന പരുവത്തിലാണ് നിര്‍മ്മിതി കോളനികള്‍. ക്ലാപ്പന ആലുംപീടികയ്ക്ക് സമീപമുള്ള കോളനി നിവാസികള്‍ക്കാണ് ഈ ദുര്‍ഗതി.
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് രണ്ട് വീടുകള്‍ നിലംപൊത്തി. ഇതില്‍ സിമന്റ് പാളികള്‍ അടര്‍ന്ന് വീണ് കളിച്ചു കൊണ്ടിരുന്ന രണ്ടര വയസുകാരന്റെ തലയ്ക്ക് സാരമായി പരുക്കേറ്റ് ഓച്ചിറയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 1985 സി.വി.ആനന്ദബോസ് ജില്ലാ കലക്ടര്‍ ആയിരുന്നപ്പോഴാണ് ഫയലില്‍ നിന്നും വയലിലേക്ക് എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ചതാണ് ഈ കോളനികള്‍. വീടുകളുടെ നിര്‍മാണത്തില്‍ പരാതികള്‍ ഏറേ ഉയര്‍ന്നിരുന്നു. ക്ലാപ്പനയില്‍ സമൂഹ വിവാഹത്തില്‍ പങ്കെടുത്ത സംഘത്തിലെ മിശ്ര വിവാഹിതരായ കുടുംബങ്ങള്‍ക്കായാണ് ഈ വീടുകള്‍ നിര്‍മിച്ചതെങ്കിലും പിന്നീട് ചില മത്സ്യത്തൊഴിലാളി കുടുംബങ്ങളേയും ഇവിടേക്ക് മാറ്റിതാമസിപ്പിച്ചിരുന്നു.
ചുറ്റും കായലാല്‍ ചുറ്റപ്പെട്ട പ്രദേശവുമായതിനാലും സുനാമി ദുരന്തമുണ്ടായപ്പോള്‍ കൂടുതല്‍ വെള്ളം കയറിയത് മൂലവും വീടുകള്‍ക്ക് ബലക്ഷയം അനുഭവപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴോടെ മനോജിന്റെ വീടിന്റെ സ്ലാബും ബീമും ഉള്‍പ്പെടെ തകര്‍ന്ന് വീണു രണ്ടര വയസുള്ള വിനായകിന് പരുക്കേറ്റിരുന്നു.വീടിന്റെ അറ്റകുറ്റപണിക്കോ മറ്റോ തുകക്കണ്ടെത്താന്‍ കഴിയാതെ മത്സ്യതൊഴിളി കുടുംബങ്ങള്‍ ആകെ വലയുകയാണ്. പഞ്ചായത്ത് ഭരണാധികാരികള്‍ ഏറേ നാളായി ഈ കാര്യത്തില്‍ ഗൗരവമായ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."