കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മാറ്റിയത് വഞ്ചനയെന്ന്
കിളിമാനൂര്‍: മൂന്ന് പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന കിളിമാനൂരിലെ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മാറ്റിയത് ജനങ്ങളോടുള്ള വഞ്ചനയെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി എ ഷിഹാബുദ്ദീന് പ്രസ്താവനയില്‍ ആരോപിച്ചു.
ഉദ്ഘാടനത്തിനായി സ്വാഗത സംഘം രൂപീകരിക്കുകയും ജനങ്ങളെ മുഴുവന്‍ അറിയിക്കുകയും ചെയ്ത ശേഷം സ്വാഗത സംഘാംഗങ്ങളെ പോലും അറിയിക്കാതെ ഉദ്ഘാടനം മാറ്റുകയായിരുന്നുവത്രെ .
നോട്ടു ക്ഷാമവും റേഷനരി ക്ഷാമവും മൂലം ജനങ്ങള്‍ വലയുമ്പോള്‍ കടുത്തവേനലില്‍ കുടിവെള്ളത്തിനും വലയേണ്ട അവസ്ഥയില്‍ ഇടതു മുന്നണി ജനങ്ങളെ എത്തിച്ചിരിക്കുകയാണെന്നും ജങ്ങളോട് എം എല്‍ എ അടക്കം ഉത്തരം പറയണമെന്നും ഷിഹാബുദ്ദീന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം പദ്ധതി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു തീരുമാനം. ഇതിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചിരുന്നു.
പഴയകുന്നുമ്മേല്‍, കിളിമാനൂര്‍, മടവൂര്‍ പഞ്ചായത്തുകള്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയായിരുന്നു ഇത്. 17 വര്‍ഷം മുമ്പ് തറക്കല്ലിടുകയും പിന്നീട് പലവട്ടം തറക്കല്ലിടല്‍ മാമാങ്കം നടത്തുകയും ചെയ്ത പദ്ധതിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."