HOME
DETAILS
MAL
മേഘാലയ ഗവര്‍ണറെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് 80 ഓളം ജീവനക്കാരുടെ കത്ത്
backup
January 26 2017 | 06:01 AM
ഷില്ലോങ്: മേഘാലയ ഗവര്‍ണറെ എത്രയും പെട്ടന്ന് മാറ്റണമെന്നാവശ്യപ്പെട്ട് രാജ്ഭവനിലെ 80 ഓളം ജീവനക്കാര്‍ പ്രധാനമന്ത്രിക്ക് കത്ത് നല്കി. ഗവര്‍ണര്‍ ഷണ്മുഖനാഥന്റെ പ്രവൃത്തികള്‍ രാജ്ഭവന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്യൂണ്‍ അടക്കമുള്ള ജീവനക്കാര്‍ കത്ത് എഴുതിയത്. അഞ്ച് പേജ് വരുന്ന കത്ത് രാഷ്ട്രപതി ഭവനും അയച്ചിട്ടുണ്ട്.
ഗവര്‍ണറുടെ പ്രവൃത്തികള്‍ ജീവനക്കാരെ മാനസികമായി തളര്‍ത്തുന്നു.രാജ്ഭവനെ ഒരു ലേഡീസ് ക്ലബ്ബായാണ് അദ്ദേഹം കാണുന്നതെന്നും കത്തില്‍ പറയുന്നു. ഗവര്‍ണര്‍ വന്നതിന് ശേഷം നിരവധി പെണ്‍കുട്ടികളാണ് ഇദ്ദേഹത്തെ കാണാനായി വന്നും പോയുമിരിക്കുന്നതെന്നും ഇവർ പറയുന്നു.
2015 മെയ് 20 നാണ് തമിഴ്നാട്ടില്‍ നിന്നുമുള്ള ഷണ്മുഖനാഥന് മേഘാലയയുടെ ഗവര്‍ണറായി സ്ഥാനമേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."