ഗതാഗതക്കുരുക്കില്‍ കുടുങ്ങി കോട്ടയം
കോട്ടയം: ഗതാഗതക്കുരുക്കില്‍ കുടിങ്ങി നഗരവും യാത്രക്കാരും. ഇന്നലെ ഉച്ച കഴിഞ്ഞ് മണിക്കൂറുകള്‍ നീണ്ട ട്രാഫിക് ബ്ലോക്കാണ് നഗരത്തില്‍ അനുഭവപ്പെട്ടത്. കോട്ടയം പുളിമൂട് ജംഗ്ഷന്‍, പഴയബസ്റ്റാന്‍ഡ്, കലക്ട്രേറ്റ് റോഡ് എന്നിവടങ്ങളിലെല്ലാം വന്‍ ഗതാഗതക്കുരുക്കായിരുന്നു. നഗരത്തില്‍ ഇന്നലെ നടന്ന എസ്.എം.ഇ വിദ്യാര്‍ഥികളുടെ സമര പ്രകടനവും ഗതാഗതക്കുരുക്കിന് കാരണമായി.
പൊലിസ് പരേഡ് ഗ്രൗണ്ടില്‍ നിന്ന് ലോഗോസ് ജംഗ്ഷന്‍ വഴി ടി.ബി. റോഡ്, കെ.എസ്.ആര്‍.ടി.സി ചുറ്റി പ്രകടനമായാണ് വിദ്യാര്‍ഥികള്‍ ഗാന്ധി സ്‌ക്വയറില്‍ എത്തിയത്. ഇതോടെ നഗരം ഗതാഗതക്കുരുക്കില്‍പ്പെട്ടു.
വിവിധയിടങ്ങളില്‍ ട്രാഫിക് ബ്ലോക്ക് അനുഭവപ്പെട്ടതോടെ മുന്നൂ മണിക്കൂറുകളിലധികമാണ് പലര്‍ക്കും നഗരത്തില്‍ തങ്ങേണ്ടിവന്നത്. പുളിമൂട് ജംഗ്ഷനില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസുകള്‍ ടി.ബി റോഡിലേക്ക് തിരിയുന്നിടത്തും കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന്റെ പ്രവേശന ഭാഗത്തും യാത്രാ കുരുക്ക് അനുഭവപ്പെടുന്നത് നിത്യ സംഭവമാണ്.
പലയിടങ്ങളിലും ട്രാഫിക് പൊലിസ് സേവനമനുഷ്ടിക്കുന്നുണ്ടെങ്കിലും പലപ്പോഴും ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ ഇവര്‍ക്കും കഴിയാറില്ല.
ബ്ലോക്ക് കൂടുമ്പോള്‍ ഇരുചക്രവാഹനങ്ങള്‍ നടപ്പാതയിലൂടെ ഓടിക്കുന്നത് കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയായി. ഇന്നലെ ഉച്ചയ്ക്ക് ഐഡ ജംഗ്ഷന്‍ മുതല്‍ തിരുനക്കര വരെ വന്‍ ട്രാഫിക് ബ്ലോക്കായിരുന്നു അനുഭവപ്പെട്ടത്.
യു.ഡി.എഫിന്റെ നേതൃത്വത്തില്‍ കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് അവിടെ ഗതാഗത പ്രശ്‌നത്തിന് കാരണമായി.
ഇതിനിടെ റോഡ് മുറിച്ചുകടക്കാന്‍ കാല്‍നടയാത്രക്കാരും നന്നേ പാടുപെടുന്ന കാഴ്ച്ചയായിരുന്നു കലക്ട്രേറ്റ് ഭാഗത്തു കാണാന്‍ കഴിഞ്ഞത്. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപം ബസ് സ്റ്റാന്‍ഡിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും റോഡ് ബ്ലോക്കാകുന്നത് പതിവ് സംഭവമാണ്.
സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന ബസ് പ്രവേശന ഭാഗത്ത് നിര്‍ത്തി യാത്രക്കാരെ ഇറക്കുന്നതാണ് ഇവിടെ പ്രധാനമായും ബ്ലോക്ക് വരാന്‍ കാരണം.
ആദ്യം കയറുന്ന ബസ് യാത്രക്കാരെ ഇറക്കുമ്പോള്‍ തൊട്ടു പുറകെ വരുന്ന ബസുകള്‍ക്ക് സ്റ്റാന്‍ഡിലേക്ക് കയറാനാകാതെ റോഡില്‍ കിടക്കേണ്ട സ്ഥിതിയാണ്. ഇതോടെ ടി.ബി റോഡില്‍ അനുഭവപ്പെടുന്നത് വന്‍ ഗതാഗതക്കുരുക്കാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."