നോട്ടുനിരോധനം: ട്രേഡ് യൂനിയന്‍ സംയുക്ത സമിതിയുടെ മാര്‍ച്ചും ധര്‍ണയും 28ന്
കോട്ടയം: നോട്ടുനിരോധനത്തെ തുടര്‍ന്ന് ജനങ്ങള്‍ നേരിടുന്ന ദുരിതങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ട്രേഡ് യൂനിയന്‍ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ 28ന് കോട്ടയം ഹെഡ്‌പോസ്റ്റ് ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തും. രാവിലെ പത്തരയ്ക്ക് പഴയ പൊലിസ് സ്‌റ്റേഷന് മുന്നില്‍ നിന്ന് മാര്‍ച്ച് ആരംഭിക്കുമെന്ന് സംയുക്ത സമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നോട്ടുനിരോധനം മൂലമുണ്ടായ എല്ലാ പ്രശ്‌നങ്ങളും 50 ദിവസങ്ങള്‍ക്കുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും രണ്ടു മാസം പിന്നിട്ടിട്ടും നടപടി സ്വീകരിച്ചില്ല. സമസ്ത മേഖലകളിലും രൂക്ഷമായ പ്രതിസന്ധിയും തകര്‍ച്ചയുമാണ്.
കൃഷി, ചെറുകിട ഉല്‍പാദനം, ചില്ലറ വ്യാപാരം, നിര്‍മാണരംഗം തുടങ്ങി എല്ലാ മേഖലകളിലും പ്രതിസന്ധിയാണ്. ഇതിനകം 35 ശതമാനം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. മാര്‍ച്ചോടെ തൊഴിലില്ലാത്തവരുടെ എണ്ണം 60 ശതമാനമാകും. ജനങ്ങള്‍ക്ക് സ്വന്തം പണം പിന്‍വലിക്കുവാനുള്ള നിയന്ത്രണം എടുത്തുകളയണം.
പി.ജെ വര്‍ഗീസ് (സിഐടിയു), ഫിലിപ്പ് ജോസഫ് (ഐഎന്‍ടിയുസി), ബി രാമചന്ദ്രന്‍ (എഐടിയുസി), കെ പി വിജയന്‍ (എഐയുടിയുസി), പാപ്പച്ചന്‍ വാഴയില്‍ (കെടിയുസി), ഇ.കെ മുഹമ്മദ്കുട്ടി (എസ്ടിയു), എം. കെ ദിലീപ് (ടിയുസിഐ), മുണ്ടക്കയം സോമന്‍ (യുടിയുസി), സാജു എം ഫിലിപ്പ് (എന്‍എല്‍സി), സുധീഷ് വടകര (ഐഎന്‍എല്‍സി), സൗദാമിനി (സേവ), സംയുക്ത സമിതി കണ്‍വീനര്‍ വി പി കൊച്ചുമോന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."