സമ്മതിദായകരുടെ ദേശീയദിനം ആചരിച്ചു
കോട്ടയം: സമ്മതിദായകരുടെ ദേശീയദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം ബി.സി.എം കോളജില്‍ ജില്ലാ കലക്ടര്‍ സി.എ ലത നിര്‍വഹിച്ചു. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയെ മുന്നോട്ടു കൊണ്ടുപോകേണ്ട ഉത്തരവാദിത്തം വിദ്യാര്‍ഥികള്‍ക്കുണ്ടെന്നും വോട്ടിങ് ശതമാനം കൂട്ടാന്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തിന് കഴിയണമെന്നും കലക്ടര്‍ പറഞ്ഞു.
സമ്മതിദായകര്‍ക്കായുള്ള പ്രതിജ്ഞയും ജില്ലാ കലക്ടര്‍ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് നവവോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകളും കലക്ടര്‍ വിതരണം ചെയ്തു. ബി.സി.എം കോളേജ് പ്രിന്‍സിപ്പല്‍ ഷീലാ കെ. ചെറിയാന്‍ അധ്യക്ഷയായിരുന്നു.
തെരഞ്ഞെടുപ്പു ബോധവത്കരണത്തിന്റെ ഭാഗമായി ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പെയിന്റിങ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അഞ്ജന എസ്.രാജ്, രണ്ടാം സ്ഥാനം നേടിയ വിധുമോള്‍ ടി.വി, മൂന്നാം സ്ഥാനം നേടിയ സംഗീത് സജീവന്‍ എന്നിവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ക്യാഷ് അവാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്തു.
ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ഡാലിസ് ജോര്‍ജ് , കോട്ടയം തഹസില്‍ദാര്‍ അനില്‍ ഉമ്മന്‍ , ബി.സി.എം കോളേജ് എന്‍.എസ്.എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അനില്‍ സ്റ്റീഫന്‍, കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ അക്‌സാ മേരി ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."