ശൗചാലയമില്ല;യാത്രക്കാര്‍ ദുരിതത്തില്‍
തുറവൂര്‍: സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്യ വിമുക്ത ജില്ലയായി പ്രഖ്യാപിക്കപ്പെട്ട ആലപ്പുഴ ജില്ലയുടെ വടക്കന്‍ മേഖലയിലെ ന് പ്രധാന കേന്ദ്രങ്ങളില്‍ പൊതുശൗചാലയങ്ങളുടെ അഭാവം യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
പൊതുജനങ്ങള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന ദേശീയ പാതയിലെ പ്രധാന കേന്ദ്രങ്ങളായ അരൂര്‍, ചന്തിരൂര്‍, എരമല്ലൂര്‍ കോടംതുരുത്ത്, കുത്തിയതോട്, പാട്ടുകുളങ്ങര, തുറവൂര്‍, പുത്തന്‍ചന്ത, പൊന്നാംവെളി, പട്ടണക്കാട് ,വയലാര്‍ കവല,പുതിയകാവ്,തങ്കിക്കല, ഒറ്റപ്പുന്ന, ശക്തീശ്വരം കവല തുടങ്ങി പതിനാറോളം ബസ് സ്റ്റോപ്പുകളാണുള്ളത്. ഇവിടെയെല്ലാം യാത്രക്കാര്‍ക്ക് ദീര്‍ഘനേരം കാത്തു നില്‍ക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്.
പാതയോരത്ത് ഏറെ നേരം ചെലവഴിക്കേണ്ടി വരുന്നവര്‍ പാതേയോരത്ത് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കേണ്ട അവസ്ഥയാണ്.സ്ത്രീകളാണ് ശൗചാലയങ്ങളുടെ അഭാവം മൂലം ഏറെ ദുരിതമനുഭവിക്കുന്നത്. വിവിധ സ്ഥലങ്ങളിലേക്ക് പോകാനുള്ള ദീര്‍ഘദൂര യാത്രികരടക്കമുള്ളവര്‍ ആശ്രയിക്കുന്ന തുറവൂര്‍ സ്റ്റോപ്പിലാണ് ഏറെ ദുരിതം.
പൊതു ശൗചാലയം സ്ഥാപിക്കുന്നതിന് ഒന്നര പതിറ്റാണ്ട് മുമ്പ് തുറവുര്‍ പഞ്ചായത്ത് പദ്ധതി തയാറാക്കിയിരുന്നു.
പിന്നീട് വന്ന ഭരണ സമിതികളും ഇത് സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും എല്ലാം ചുവപ്പുനാടയില്‍ കുരുങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."