ഇരയുടെ മൊഴിയെടുക്കുന്നതില്‍ അലംഭാവം കാണിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍
ആലപ്പുഴ: ബധിരയും മൂകയുമായ ഇരയുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസുദ്യോഗസ്ഥര്‍ ഒരു കാരണവശാലും അലംഭാവം കാണിക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
ഒറ്റയ്ക്ക് താമസിക്കുന്ന ബധിരയും മൂകയുമായ സ്ത്രീയുടെ വസ്തുവില്‍ ചിലര്‍ അതിക്രമിച്ചു കയറിയ സംഭവത്തില്‍ പരിഭാഷകയുടെ സഹായത്തോടെ മൂന്നാഴ്ചക്കകം ഇരയുടെ മൊഴിയെടുക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.മാന്നാര്‍ സ്വദേശിനി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
തന്റെ സഹോദരി കുടുംബവീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയാണെന്നും അവരുടെ വസ്തുവില്‍ അയല്‍വാസികളായ ചിലര്‍ അതിക്രമിച്ചു കയറിയ സംഭവത്തില്‍ മാന്നാര്‍ പോലീസിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നുമാണ് പരാതി.കമ്മീഷന്‍ ചെങ്ങന്നൂര്‍ ഡി.വൈഎസ്.പിയില്‍ നിന്നും അന്വേഷണ റിപ്പോര്‍ട്ട'് വാങ്ങിയിരുന്നു.
ബധിരയും മൂകയുമായ ഒരാളുടെ മൊഴി രേഖപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ടെന്നും സി.എസ്.ഐ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ പരിഭാഷകന്‍ മൊഴിയെടുക്കാന്‍ എത്തിയ സമയത്ത് ഇരയെ കാണാത്തതിനാല്‍ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും വിശദീകരണത്തില്‍ പറയുന്നു.
ഉത്തരവ് ലഭിച്ച് മൂന്നാഴ്ചയ്ക്കം ഇരയുടെ മൊഴി രേഖപ്പെടുത്തി കേസന്വേഷണം പൂര്‍ത്തിയാക്കി ഫൈനല്‍ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്ന് കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്‌സ പി. മോഹനദാസ് ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി ക്ക് നിര്‍ദ്ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."