'കുടിവെള്ളക്കുള'ത്തിന് രണ്ട് വയസ്
മരട്: രണ്ട് വര്‍ഷമായി കുടിവെള്ള പൈപ്പ് പൊട്ടിയൊഴുകി വെള്ളം പാഴാകുന്നത് കണ്ടിട്ടും അധികൃതര്‍ക്ക് ചലനമില്ല. നെട്ടൂരിലെ വാട്ടര്‍ അതോറിറ്റി ഓഫിസിന് മുമ്പില്‍ അന്താരാഷ്ട്ര പച്ചക്കറി മാര്‍ക്കറ്റ് ഗേറ്റിന് സമീപമാണ് 'കുടിവെള്ളക്കുളം' രൂപപ്പെട്ടിട്ടുള്ളത്. നിരവധി തവണ പരാതിപ്പെട്ടിട്ടും പൈപ്പ് മാറ്റുന്നതിന് നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടുന്നു. കഴിഞ്ഞ രണ്ട് മാസം മുമ്പ് വെള്ളം ഒഴുകി റോഡിലേക്ക് ഒഴുകാതിരിക്കാന്‍ കാനയിലേക്ക് ചാല് കീറിയതല്ലാതെ ഇത് വരെ ഒരു നടപടിയും ഉണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു. പൊട്ടിയ പൈപ്പിലൂടെ മാലിന്യവും അണുക്കളും ഒഴുകിയെത്തി കുടിവെള്ളം മലിനമാകുന്ന അവസ്ഥയാണുള്ളത്.
വാട്ടര്‍ അതോറിറ്റി ഓഫിസിന്റെ കൈയ്യെത്തും ദൂരത്ത് വെള്ളം പാഴാകുന്നത് തടയുന്നതിന് എത്രയും വേഗംവേണ്ട നടപടിയുണ്ടാകണമെന്ന് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് അഡ്വ.പി.എ അബ്ദുള്‍ മജീദ് പറക്കാടന്‍ ആവശ്യപ്പെട്ടു. അധികൃധര്‍ ഇനിയും അനാസ്ഥ തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."