എന്‍.എസ്.എസ് ക്യാംപിനെതിരേ പരാതി നല്‍കിയതിനെന്ന് വിദ്യാര്‍ഥികള്‍
കൊച്ചി: എറണാകുളം മഹാരാജസ് കോളജിലെ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചതിനു കാരണം എന്‍.എസ്.എസ് ക്യാംപിലെ ക്രൂര കഥകള്‍ പുറത്തുവന്നതാണെന്നു ക്യാംപില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍. കോളജിലെ എന്‍.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 26 മുതല്‍ ജനുവരി ഒന്നുവരെ വൈക്കം മറവംതുരുത്ത് സര്‍ക്കാര്‍ യു.പി സ്‌കൂളില്‍വച്ചാണ് ക്യാംപ് സംഘടിപ്പിച്ചത്.
അധ്യാപകരായ ഓമല്‍ അലോഷ്യസിന്റെയും സിന്ധുവിന്റെയും നേതൃത്വത്തില്‍ 75 വിദ്യാര്‍ഥികളെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ക്യാംപിലേക്കു കൊണ്ടുപോയത്. ക്യാംപില്‍ ഡിഗ്രിക്ക് പഠിക്കുന്ന വിദ്യാര്‍ഥികളും വിദ്യാര്‍ഥിനികളും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ക്യാംപിലെത്തിയ വിദ്യാര്‍ഥികള്‍ക്കു സീനിയേഴ്‌സില്‍ നിന്ന് അതിക്രൂരമായ അനുഭവങ്ങളാണ് ഉണ്ടായതെന്ന് ക്യാംപില്‍ പങ്കെടുത്ത അനുപമ സുപ്രഭാതത്തോട് പറഞ്ഞു.
മാനസികവും ശാരിരിരികവുമായും തങ്ങള്‍ക്ക് കടുത്ത ബുദ്ധിമുട്ടനുഭവിക്കേണ്ടിവന്നു. ആക്രോഷിച്ചുകൊണ്ടായിരുന്നു പലരും ക്യാംപില്‍ പെരുമാറിയത്. എസ്.എഫ്.ഐ അനുഭാവികളായിരുന്നു ക്യാംപിലുണ്ടായിരുന്നവരിലധികവും. മദ്യപിച്ചുകൊണ്ടായിരുന്നു ക്യാംപിലെ പല രാത്രികളിലും ഇവര്‍ പെരുമാറിയിരുന്നത്. മദ്യകുപ്പി അധ്യാപകന് തങ്ങള്‍ എടുത്തുകൊടുത്തിട്ടും പ്രയോജനമുണ്ടായില്ല.
ജൂനിയേഴ്‌സിനെ രാത്രിയില്‍ പൂട്ടിയിട്ട് സീനിയേഴ്‌സായ ആണ്‍-പെണ്‍ വിദ്യാര്‍ഥികള്‍ ഒരുമിച്ചാണ് രാത്രിയില്‍ മുറിയില്‍ കഴിഞ്ഞിരുന്നത്. ഹാജരില്ലാത്തതിന്റെ പേരില്‍ കോളജില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ഥികളും ക്യാംപിലുണ്ടായിരുന്നു.
എസ്.എഫ്.ഐകാരായ പല വിദ്യാര്‍ഥികളും ക്യംപ് സന്ദര്‍ശിക്കാനെത്തിയിരുന്നു. ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന അരുണ്‍ദേവ് എന്ന വിദ്യാര്‍ഥിയോട് രാത്രി സാരി ഉടുക്കാന്‍ ആവശ്യപ്പെടുകയും അനുസരിക്കാതിരുന്നതിന് സീനിയേഴ്‌സ് അക്രമിക്കുകയും ചെയ്തു.
ഇത്തരം ഒരു ക്യാംപ് നടത്താന്‍ അനുമതിയുണ്ടോയെന്ന് അറിയാന്‍ വിവരാവകാശത്തിന് അപേക്ഷിച്ച ഫുവാദ് എന്ന വിദ്യാര്‍ഥിയെ എസ്.എഫ്.ഐകാര്‍ അക്രമിക്കുകയായിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പലിനോട് പരാതിപ്പെടുകയും പ്രിന്‍സിപ്പല്‍ തങ്ങള്‍ക്ക് അനുകൂലമായ നടപടി സ്വീകരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പലിന്റെ കസേരകത്തിച്ചതെന്നും ഇവര്‍ പറയുന്നു.
അഫ്‌സല്‍,അരുണ്‍ദേവ്,അനുപമ,നിവേദിത,ആഷിഷ്‌പോള്‍ എന്നിവര്‍ചേര്‍ന്നാണു ക്യാംപിനെതിരെ പരാതി നല്‍കിയത്. അതേസമയം എന്‍.എസ്.എസ് ക്യാംപില്‍ പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ഥികളെ ശാരരീരികമായും മാനസികമായും പീഡിപ്പിച്ച എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ പൊലിസ് സ്വതന്ത്രമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് കെ.എസ്. യു സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വൈ ഷാജഹാന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി,വിദ്യാഭ്യാസമന്ത്രി,വനിതാ കമ്മിഷന്‍,മനുഷ്യാവകാശകമ്മിഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."