മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശ്വാസ പദ്ധതികള്‍ നടപ്പിലാക്കും
വണ്ടൂര്‍: രൂക്ഷമായ വരള്‍ച്ചയും കുടിവെള്ള ക്ഷാമവും നേരിടാന്‍ പോകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് കുടിവെള്ളം നല്കാന് സാമൂഹ്യ-സാംസ്കാരിക സംഘടനകളുമായി സഹകരിച്ച്കൊണ്ട് വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും കുടിവെള്ളത്തിക്കുന്നതിനുള്ള ആശ്വാസ പദ്ധതികളും പ്രവ്യത്തികളും നടപ്പിലാക്കാന്‍ വണ്ടൂര്‍ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. യു.എ.പി.എ നിയമം ദുരുപയോഗം ചെയ്ത് കൊണ്ടുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ന്യൂനപക്ഷ വേട്ടക്കും പീഢനങ്ങള്ക്കുമെതിരേ ഫെബ്രുവരി ആദ്യവാരത്തില്‍ വണ്ടൂരില്‍ റാലിയും പൊതു സമ്മേളനവും നടത്തുവാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കളത്തില്‍ കുഞ്ഞാപ്പു ഹാജി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം അലവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വണ്ടൂര്‍ കെ ഹൈദരലി യോഗം ഉദ്ഘാടനം ചെയ്തു. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്റ് പി ഖാലിദ് മാസ്റ്റര്‍, നജീബ് പത്തിരിയാല്‍, എം.കെ മുഹമ്മദലി അയനിക്കോട്, കെ ഫസല്‍ ഹഖ് മാസ്റ്റര്‍, പി അബ്ദുല്‍ മജീദ് തുവ്വൂര്‍, എന്‍.കെ അബ്ദുറഹ്മാന്, കെ മുഹമ്മദലി മമ്പാട്, മുസ്തഫ അബ്ദുല്‍ ലത്തീഫ്, ഷൈജല്‍ എടപ്പറ്റ, കെ.പി ഹൈദരലി മാസ്റ്റര്‍, എന്‍ മുഹമ്മദ് നസീം പോരൂര്‍, പി അബ്ദുല്‍ കരീം മമ്പാട്, ആസാദ് വണ്ടൂര്‍, അലി നൗഷാദ്, റാഷിദ് പോരൂര്‍, റിയാസ് പറാട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."